| Saturday, 23rd November 2019, 11:50 pm

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ തുടരവെ എന്‍.സി.പി എം.എല്‍.എയെ കാണാതായി; പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാഷ്ട്രീയ നീക്കങ്ങള്‍ തുടരവെ എന്‍.സി.പി എം.എല്‍.എയെ കാണാതായി പരാതി. എന്‍.സി.പി. നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

എന്‍.സി.പിയുടെ ഷഹപൂരില്‍ എം.എല്‍.എ ദൗലത്ത് ദറോഡെ കാണാനില്ലെന്ന പരാതിയുമായാണ് എന്‍.സി.പി രംഗത്തെത്തിയിരിക്കുന്നത്.

ഫഡ്നാവിസും അജിത് പവറും സത്യപ്രതിജ്ഞ ചെയ്ത തെക്കന്‍ മുംബൈയിലെ രാജ്ഭവനില്‍ എത്തിയ ദൗലത്ത് ദറോഡെ കാണാതാവുകയായിരുന്നു എന്നാണ് പരാതി.

വെള്ളിയാഴ്ച മകന്‍ കരണിനൊപ്പം തന്റെ മണ്ഡലത്തില്‍ നിന്നും പോയ ഇയാള്‍ മുംബൈയിലെത്തിയ ശേഷം ഒരു വിവരവുമില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ എം.എല്‍.എ പാണ്ഡുരംഗ് ബറോറ ഷഹാപൂര്‍ പൊലീസ്സ്റ്റേഷനെ സമീപിച്ച് ദരോഡയെ കാണാതായതായി പരാതി നല്‍കി

ഡാരോദയുടെ മകന്‍ കരണ്‍ ശനിയാഴ്ച രാവിലെ മുതല്‍ പിതാവിന്റെ യാതൊരു വിവരവും ഇല്ലെന്നും തന്നോട് പോലും ബന്ധപ്പെടുന്നില്ലെന്നും മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, . എന്‍സിപി മേധാവി ശരദ് പവാറിന്റെ പക്ഷത്ത് നില്‍ക്കാന്‍ കരണ്‍ പിതാവിനോട് ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അജിത് പവാറിനെ എന്‍.സി.പിയുടെ നിയമസഭകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി. ജയന്ത് പാട്ടീല്‍ ആണ് പുതിയ നിയമസഭ കക്ഷി നേതാവ്.

പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയാണ് ജയന്തിന് ചുമതലയുള്ളത്. ഇതോടെ അജിത് പവാറിന് എം.എല്‍.എമാര്‍ക്ക് വിപ്പ് കൊടുക്കാന്‍ കഴിയില്ല.

We use cookies to give you the best possible experience. Learn more