2024ലെ ആസ്ട്ര ഫിലിം ആന്‍ഡ് ക്രിയേറ്റീവ് ആര്‍ട്‌സ് അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ച് ഹോളിവുഡ് ക്രിയേറ്റീവ് അലയന്‍സ്.
അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനില്‍ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട് ആറ്റ്ലി – ഷാരൂഖ് ഖാന്‍ ആക്ഷന്‍ ചിത്രം ജവാന്‍. ജവാനുള്‍പ്പെടെ ഈ വിഭാഗത്തില്‍ മൊത്തം പത്ത് സിനിമകളാണ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
‘അനാട്ടമി ഓഫ് എ ഫാള്‍’ (ഫ്രാന്‍സ്)
‘കോണ്‍ക്രീറ്റ് ഉട്ടോപ്യ’ (സൗത്ത് കൊറിയ)
‘ഫാളന്‍ ലീവ്സ്’ (ഫിന്‍ലാന്‍ഡ്)
‘ജവാന്‍’ (ഇന്ത്യ)
‘പെര്‍ഫക്റ്റ് ഡേയ്സ്’ (ജപ്പാന്‍)
‘റാഡിക്കല്‍’ (മെക്സിക്കോ)
‘സൊസൈറ്റി ഓഫ് ദി സ്നോ’ (സ്പെയിന്‍)
‘ദ ടേസ്റ്റ് ഓഫ് തിങ്സ്’ (ഫ്രാന്‍സ്)
‘ദ ടീച്ചേഴ്‌സ് ലോഞ്ച്’ (ജര്‍മനി)
‘ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്’ (യു.കെ)
ബാര്‍ബി, ഓപ്പണ്‍ഹൈമര്‍, കില്ലര്‍ ഓഫ് ദി ഫ്ളവര്‍ മൂണ്‍, ജോണ്‍ വിക്ക്, സ്‌പൈഡര്‍മാന്‍: അക്രോസ് ദ സ്‌പൈഡര്‍ വേഴ്‌സ് എന്നിവയും മറ്റ് നിരവധി ബോക്‌സ് ഓഫീസ് ഹിറ്റുകളും വ്യത്യസ്ത വിഭാഗങ്ങളിലായി നോമിനേറ്റ് ചെയ്യപ്പെട്ടു.
ഹോളിവുഡ് ക്രിയേറ്റീവ് അലയന്‍സ് അവാര്‍ഡുകളില്‍ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമിനുള്ള നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമാണ് ജവാന്‍.
2023 സെപ്റ്റംബര്‍ ഏഴിനായിരുന്നു ആറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ റിലീസിനെത്തിയിരുന്നത്. സിനിമ ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു നേടിയത്.
നായന്‍താര നായികയായ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, വിദ്ധി ദോശ, ലെഫര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
content highlights: Shah Rukh owns the achievement; The only Indian film to be nominated at the Hollywood Creative Alliance Awards