ന്യൂദല്‍ഹി: മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് അഞ്ച് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരിക്കുന്നത്.
ഇന്ന് ചേര്‍ന്ന അസോസിയേഷന് യോഗത്തിലാണ് തീരുമാനം. 2012 ല്‍ ഐ.പി.എല്‍ മത്സരത്തിനിടെ മദ്യപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ തല്ലിയതിനെ തുടര്‍ന്നാണ് ഷാരൂഖ് ഖാന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
വിലക്ക് മാനിച്ച് ഇതുവരെ ഷാരൂഖ് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അതിനാലാണ് നേരത്തേ വിലക്ക് നീക്കുന്നതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. കൊല്‍ക്കത്തയും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന് ശേഷം ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഷാരൂഖിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
മദ്യപിച്ചെന്നാരോപിച്ചായിരുന്നു സുരക്ഷാ ഉദ്യോഗസഥര്‍ അദ്ദേഹത്തെ തടഞ്ഞിരുന്നത്. ഷാരൂഖ് ഖാന് സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അവരോട് മോശമായി സംസാരിച്ചെന്നും കുറ്റം ചുമത്തിയായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.