| Tuesday, 23rd April 2024, 3:28 pm

ഈ പാട്ട് ഇപ്പോഴാണ് എനിക്ക് സ്‌പെഷ്യലായത്, ലാലേട്ടന്റെ ഡാന്‍സ് പങ്കുവെച്ച് കിങ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വനിതാ ഫിലിം അവാര്‍ഡ്‌സില്‍ കഴിഞ്ഞ ദിവസം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ചെയ്ത ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 62ാം വയസിലും ഇത്ര പെര്‍ഫക്ഷനോടെ വലിയൊരു സദസിനു മുന്നില്‍ ഡാന്‍സ് ചെയ്ത താരത്തിനെ പലരും അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസായ ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ സിന്ദാ ബന്ദാ എന്ന പാട്ടിനാണ് താരം ചുവടുവെച്ചത്.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ ഷെയര്‍ ചെയ്ത് രംഗത്തു വന്നിരിക്കുകയാണ് സാക്ഷാല്‍ കിങ് ഖാന്‍. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് കിങ് ഖാന്‍ ലാലേട്ടന്റെ ഡാന്‍സ് പങ്കുവെച്ചത്. ഇപ്പോഴാണ് ഈ പാട്ട് എനിക്ക് കൂടുതല്‍ സ്‌പെഷ്യലായതെന്നും താങ്കള്‍ ചെയ്തതിന്റെ പകുതി പോലും എനിക്ക് നന്നാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഷാരൂഖ് കുറിച്ചു.

‘താങ്ക് യൂ മോഹന്‍ലാല്‍ സാര്‍, ഈ പാട്ട് ഇപ്പോഴാണ് എനിക്ക് കൂടുതല്‍ സ്‌പെഷ്യലായിരിക്കുന്നത്. നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് മികച്ചതാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ഞാന്‍ ആഗ്രഹിക്കുകയാണ്. ഇനി നമ്മള്‍ ഡിന്നറിന് കാണുമ്പോള്‍ ഒരുമിച്ച് ഈ പാട്ടിന് ചുവടുവെക്കണം. നിങ്ങളാണ് യഥാര്‍ത്ഥ സിന്ദാ ബന്ദാ’ ഷാരൂഖ് കുറിച്ചു.

ചെന്നൈയിലെ ബിഗ് ബോസിന്റെ ഷൂട്ട് കഴിഞ്ഞ് വന്ന് ഈ പാട്ടിന് റിഹേഴ്‌സല്‍ ചെയ്യുകയും അതിന് ശേഷം തരുണ്‍ മൂര്‍ത്തിയുടെ ചിത്രത്തില്‍ അഭിനയിക്കുകയും ശേഷം വൈകിട്ട് നേരെ കൊച്ചിയിലെത്തി സ്റ്റേജില്‍ കയറി ഡാന്‍സ് ചെയ്യുകയുമായിരുന്നു മോഹന്‍ലാല്‍. താരത്തിന് തന്റെ പ്രൊഫഷനോടുള്ള കമ്മിറ്റ്‌മെന്റിനെയും പലരും അഭിനന്ദിക്കുന്നുണ്ട്.

Content Highlight: Shah Rukh Khan shares the dance video of Mohanlal

We use cookies to give you the best possible experience. Learn more