| Wednesday, 23rd August 2017, 1:14 pm

ലോകത്ത് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം; ഫോബ്‌സിന്റെ പുതിയ പട്ടിക പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സാങ്കേതിക വിദ്യയിലും അവതരണ ശൈലിയിലും ലോകസിനിമകളോട് കിടപിടിക്കുന്ന മേഘലയായി ഇന്ത്യന്‍ സിനിമാ രംഗവും മാറിക്കഴിഞ്ഞു. അവതരണത്തിലും സാങ്കേതിക വിദ്യയിലും മാത്രമല്ല താരങ്ങളുടെ പ്രതിഫല തുകയിലും ഹോളിവുഡിനൊപ്പമാണ് ബോളിവുഡ്.


Also Read: ‘തേഡ് അംപയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസില്‍ കുത്തിയിരിക്കുന്നയാളെ രക്ഷിക്കാന്‍ ഇനി ക്യാപ്റ്റന്‍ വിചാരിച്ചാലും സാധിക്കില്ല’: ശൈലജ ടീച്ചര്‍ വിഷയത്തില്‍ വി.ടി ബല്‍റാം


കഴിഞ്ഞ വര്‍ഷം ചലച്ചിത്രമേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിനാണ് പുറത്ത് വിട്ടത്. ഇതില്‍ ആദ്യ പത്തു താരങ്ങളില്‍ മൂന്ന് ഇന്ത്യക്കാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ പട്ടികയില്‍ എട്ട് ഒമ്പത് പത്ത് സ്ഥാനങ്ങളിലാണുള്ളത്.

ഫോബ്‌സ് മാഗസിന്റെ ഏറ്റവും പുതിയ പട്ടിക പ്രകാരം മാര്‍ക്ക് വാല്‍ബെര്‍ഗാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍. 68 മില്യണ്‍ ഡോളറാണ് താരത്തിന്റെ പ്രതിഫലം. കഴിഞ്ഞ തവണ പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന ഡ്വയാനെ ദി റോക്ക് ജോണ്‍സന്‍ ഇത്തവണ രണ്ടാമതാണ്. 65 മില്യണ്‍ ഡോളറാണ് ഇവരുടെ പ്രതിഫല തുക.

പട്ടികയില്‍ എട്ടാമതുള്ള ഷാരൂഖിന്റെ പ്രതിഫലം 38 മില്യണ്‍ ആണ്. ഏകദേശം 25 കോടി ഇന്ത്യന്‍ രൂപ. സല്‍മാന്‍ 24 കോടിയും (37 മില്യണ്‍) അക്ഷയ് കുമാര്‍ 23 കോടി രൂപ(35.5 മില്യണ്‍)യുമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.

പട്ടികയിലെ കണക്കുസരിച്ച് 15ാം സ്ഥാനത്തുള്ള ഓസ്‌കര്‍ ജേതാവ് എമ്മ സ്റ്റോണാണ് ലോകത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേത്രി. 26 മില്യണ്‍ ഡോളറാണ് ഇവരുടെ പ്രതിഫല തുക. ഇന്ത്യയില്‍ നിന്നുള്ള ഒരു നടിയും പട്ടികയിലെ ആദ്യ 30 ല്‍ ഇടംപിടിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more