| Monday, 30th September 2024, 9:25 am

ഇല്ല എന്ന് പറഞ്ഞാലും ധോണി വീണ്ടും പത്ത് തവണ ഐ.പി.എല്‍ കളിക്കും; ഞാനും ധോണിയും വ്യത്യസ്തരായ ലെജന്‍ഡ്‌സ്: ഷാരൂഖ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശനിയാഴ്ച്ച അബുദാബിയില്‍ നടന്ന ഐ.ഐ.എഫ്.എ അവാര്‍ഡ്സ് 2024 ന്റെ ഭാഗമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് പറയുന്ന പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച.

ഐ.ഐ.എഫ്.എ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കവേ സഹ അവതാരകനായ കരണ്‍ ജോഹര്‍ ഷാരൂഖ് ഖാനോട് അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്ലാനുകളെ കുറിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഷാരൂഖ് ഖാന്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഛേത്രി, റോജര്‍ ഫെഡറര്‍ എന്നീ ഇതിഹാസങ്ങള്‍ക്കറിയാം എപ്പോള്‍ നിര്‍ത്തണം, എപ്പോള്‍ വിരമിക്കണമെന്നും കരണ്‍ ജോഹറിനും ഇത് വിരമിക്കേണ്ട സമയമാണെന്ന് തോന്നുന്നുന്നുവെന്നും അദ്ദേഹം പറയുന്നു. എം.എസ് ധോണിയെപ്പോലെയുള്ള ഇതിഹാസമാണ് താനെന്നും വേണ്ടെന്ന് പറഞ്ഞിട്ടും പത്ത് ഐ.പി.എല്‍ വരെ കളിക്കുമെന്നും അദ്ദേഹം തമാശ രൂപേണ മറുപടി നല്‍കി.

‘എപ്പോള്‍ വിരമിക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഛേത്രി, റോജര്‍ ഫെഡറര്‍ എന്നീ ഇതിഹാസങ്ങള്‍ക്കറിയാം, ഇപ്പോള്‍ നിങ്ങള്‍ക്കും (കരണ്‍) വിരമിക്കാന്‍ ഉള്ള സമയമാണിതെന്ന് ഞാന്‍ കരുതുന്നു.

ഞാന്‍ വ്യത്യസ്ത ഇതിഹാസമാണ്. എം.എസ് ധോണിയെപ്പോലെയുള്ള ഇതിഹാസമാണ് ഞാന്‍. വേണ്ടെന്ന് പറഞ്ഞിട്ടും ഞങ്ങള്‍ പത്ത് ഐ.പി.എല്‍ കളിക്കും,’ എസ്.ആര്‍.കെ തമാശരൂപേണ മറുപടി നല്‍കി.

അവാര്‍ഡ് ഷോയ്ക്കിടെ കരണ്‍ ജോഹര്‍ എസ്.ആര്‍.കെയോട് തന്റെ വിരമിക്കലിന് ശേഷം ആരായിരിക്കും അടുത്ത ‘റൊമാന്‍സ് രാജാവ്’ എന്ന് ചോദിച്ചപ്പോള്‍ ഷാരൂഖ് ഖാന്‍ പറഞ്ഞത് ‘എനിക്കൊപ്പം പ്രണയവും വിരമിക്കും’ എന്നാണ്.

വേദിയില്‍ മറ്റൊരു അവതാരകനായിരുന്ന പ്രശസ്ത ബോളിവുഡ് നടന്‍ വിക്കി കൗശല്‍ പറഞ്ഞത്, വിരമിക്കല്‍ ഇതിഹാസങ്ങള്‍ക്കുള്ളതാണെന്നും രാജാക്കന്മാര്‍ എന്നെന്നേക്കുമായി നിലനില്‍ക്കും’ എന്നുമാണ്.

Content Highlight: Shah Rukh Khan’s remark on ’retirement’ comparing M.S Dhoni goes viral

We use cookies to give you the best possible experience. Learn more