ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഡങ്കി. ‘ത്രീ ഇഡിയറ്റ്‌സ്’, ‘പി.കെ’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത രാജ്കുമാര്‍ ഹിരാനിയാണ് ഡങ്കിയും ഒരുക്കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമയുടെ ട്രെയ്‌ലറിനായി പ്രേക്ഷകര്‍ കാത്തിരുന്നത്. അതേസമയം ഇന്ന് ട്രെയ്‌ലര്‍ പുറത്തുവന്നതോടെ വളരെ മോശം അഭിപ്രായങ്ങളാണ് ഉയര്‍ന്നു വരുന്നത്.
ട്രെയ്‌ലറിന് പിന്നാലെ എക്‌സില്‍ ‘ഡിസാസ്റ്റര്‍’ എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങായി. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തു വന്നത്.
Karma always strikes back 😂
Disaster response to the trailer 😁#ShahRuhKhan #Disaster #SRK #Dunki #Donkey pic.twitter.com/vSm2eBepvz
— Ijaz Ahmad (@IjAhmad26) December 5, 2023
Kya boring trailer hai
farhad samji wali comedy hai#DunkiDrop4 one line review tatti 💩
First time Rajkumar Hirani ne disappoint Kiya Hai 😞#Dunki ka trailer dekhne ke bad ab lag raha hai selfie mission Raniganj ka record bhi nahin Tod payegi #ShahRukhKhan
Dunki day1 1cr pic.twitter.com/LjHlZ3XUOh— Prince (@purohit_pr78001) December 5, 2023
അനധികൃതമായി ലണ്ടനിലേക്ക് കുടിയേറ്റം നടുത്തുന്നവരുടെ കഥയാണ് സിനിമയില്‍ പറയുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. അതില്‍ ഹിന്ദി – പഞ്ചാബി ഭാഷകളാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ സിനിമയിലെ പഞ്ചാബി ഭാഷകളിലെ ഉച്ചാരണം ശരിയായില്ലെന്നും വളരെ ബോറിങ്ങാണെന്നുമാണ് കമന്റുകള്‍ വരുന്നത്.
ഒപ്പം ഇത്തരം പ്രമേയങ്ങള്‍ മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടതാണെന്നും, ഇതില്‍ പുതുതായി ഒന്നും കൊണ്ടുവരാനില്ലെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. അതിന് പുറമെ ഷാരൂഖിന്റെ വാര്‍ദ്ധക്യത്തിലെ രൂപം വളരെ തമാശയായിട്ടാണ് തോന്നുന്നതെന്നും പലരും കമന്റുകള്‍ ചെയ്തു.
സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ ഏറ്റവും മോശം സിനിമയാകും ഇതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ട്രെയ്‌ലറില്‍ സിനിമയുടെ കഥ മുഴുവന്‍ പറഞ്ഞിട്ടുണ്ടെന്നും, ഇനി സിനിമ കാണേണ്ട ആവശ്യമില്ലെന്നും പലരും പറയുന്നു.
The less I say about the trailer, the better. The Punjabi accent feels forced, the dialogues lack impact, and I struggle to connect emotionally with the story. Not to mention, the de-aging of SRK, whether in ‘Jawan’ or this, comes off as comically unbelievable.… pic.twitter.com/9Pxnrml8Ex
— The Cinéprism (@TheCineprism) December 5, 2023
ചിത്രത്തില്‍ ഹാര്‍ദയാല്‍ സിങ് ദില്ലണ്‍ അഥവാ ഹാര്‍ഡിയെന്ന കഥാപാത്രമായാണ് ഷാരൂഖെത്തുന്നത്. വിവിധ കാലഘട്ടത്തിലായി ഒന്നിലധികം ഗെറ്റപ്പുകളും അദ്ദേഹത്തിനുണ്ട്.
നായികയായി തപ്‌സി പന്നുവും മറ്റു കഥാപാത്രങ്ങളിലായി ബൊമ്മന്‍ ഇറാനി, വിക്കി കൗശല്‍ എന്നിവരുമെത്തുന്നു. ഡിസംബര്‍ 22നാണ് സിനിമ തിയേറ്ററിലെത്തുന്നത്.
Content Highlight: Shah Rukh Khan’s Dunky Trailer; ‘Disaster’ Hashtag Trending; Comments That It Will Be Hirani’s Worst Film