എന്റെ കുഞ്ഞിന് ഞാന്‍ നിങ്ങളുടെ പേര് വെക്കും; കിടിലന്‍ ടീസറുമായി ഷാരൂഖിന്റെ ഡെങ്കി
Film News
എന്റെ കുഞ്ഞിന് ഞാന്‍ നിങ്ങളുടെ പേര് വെക്കും; കിടിലന്‍ ടീസറുമായി ഷാരൂഖിന്റെ ഡെങ്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd November 2023, 11:59 am

ആരാധകർ കാത്തിരുന്ന ഡങ്കിയുടെ ടീസർ പുറത്തിറങ്ങി. ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനമായ ഇന്നാണ് ടീസർ റെഡ് ചില്ലിസ് യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്. ഷാരൂഖിന്റെ അമ്പത്തെട്ടാമത്തെ ജന്മദിനമായ നവംബര്‍ 2ന് ഡങ്കിയുടെ ടീസര്‍ പുറത്തുവരുമെന്ന അഭ്യൂഹങ്ങൾ ഇന്നലെ മുതൽ വന്നിരുന്നു.

ഒരു മിനിറ്റും 47 സെക്കന്റുമുള്ള ടീസറിന് മികച്ച പ്രതികാരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 11 മണിക്ക് പുറത്തിറങ്ങിയ ടീസർ നിമിഷ നേരങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മിനുട്ടുകൾ പിന്നിടുമ്പോൾ ഒരു ലക്ഷം പേരാണ് ഇതിനോടകം ടീസർ കണ്ടിരിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്.

‘അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ശ്രമിക്കുന്ന ലളിതവും യഥാർത്ഥവുമായ ആളുകളുടെ കഥയാണിത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഒരുമിച്ചായിരിക്കുന്നതിന്റെയും വീട് എന്ന് വിളിക്കുന്നത്. ഒരു കഥാകൃത്തിന്റെ ഹൃദയസ്പർശിയായ കഥ. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്, നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, എന്നാണ് ഷാരുഖ് ഖാൻ തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ ടീസർ പങ്കുവെച്ച് കുറിച്ചത്.

 

പഞ്ചാബ് കേന്ദ്രീകരിച്ച് ചിത്രീകരിച്ച ചിത്രമായിട്ടാണ് ടീസർ കാണുമ്പോൾ മനസിലാവുന്നത്. ഹർഡി എന്ന കഥപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. തപ്സി പന്നുവിന്റെ കഥാപാത്രത്തിന്റെ പേര് മനു എന്നുമാണ്. വിക്കി കൗശൽ ചിത്രത്തിൽ സുകി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ഹർഡി, മനു, സുകി,ബല്ലി, ബുഗ്ഗു എന്നീ കഥപാത്രങ്ങളെ ആസ്പതപാമാക്കിയാണ് കഥ മുൻപോട്ട് പോകുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

ചിത്രത്തിലെ ഷാരൂഖിന്റെ ലുക്ക് എന്തായിരിക്കും, ഷാരൂഖിനെയും തപ്സി പന്നുവിനെയും കൂടാതെ ഡങ്കിയില്‍ മറ്റാരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ ടീസര്‍ പുറത്തു വന്നതോടെ ആളുകൾക്ക് വ്യക്തമായിട്ടുണ്ട്. ധര്‍മേന്ദ്ര, സതീഷ് ഷാ, ദിയാ മിര്‍സ, ബൊമ്മന്‍ ഇറാനി, പരീക്ഷിത് സാഹ്നി, കാജോള്‍, വിക്കി കൗശല്‍ എന്നിവരും ഡങ്കിയില്‍ ഉണ്ടാവും.

ഷാരൂഖ് ഖാന്റെ ഈ വര്‍ഷത്തെ അവസാന ചിത്രമായ ഡങ്കി ക്രിസ്മസിന് ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തപ്സി പന്നുവാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായിക. ഇതിനിടയില്‍ ഡങ്കിയുടെ റിലീസ് ദിനത്തില്‍ തന്നെ പ്രശാന്ത് നീല്‍-പ്രഭാസ് ചിത്രം സലാറും റിലീസ് ചെയ്യുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയ ക്ലാഷ് റിലീസ് തന്നെയാവും.

Content Highlight: Shah Rukh Khan’s Dunki Teaser out