| Saturday, 28th March 2020, 9:31 pm

രാമായണം മാത്രമല്ല ഷാരൂഖ് ഖാന്റെ 'സര്‍ക്കസും' ; ഞായറാഴ്ച മുതല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിന് പിന്നാലെ രാമായണവും മഹാഭാരതവും ദൂരദര്‍ശന്‍ സംപ്രേക്ഷണം ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ മറ്റൊരു ജനപ്രിയ സീരിയല്‍ കൂടി സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുകയാണ് ചാനല്‍. ഷാരൂഖ് ഖാന്‍ അഭിനയിച്ച സര്‍ക്കസ് എന്ന സീരിയലാണ് ദൂരദര്‍ശന്‍ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത്.

1989 ല്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഈ സീരിയലിന് നിരവധി ആരാധകര്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി 8 മണിമുതലാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. അസീസ് മിര്‍സയും കഗുന്ദന്‍ ഷാ എന്നിവര്‍ ചേര്‍ന്നാണ് സീരിയല്‍ ഒരുക്കിയത്.

ഇതിന് പുറമെ രജിത് കപൂര്‍ അഭിനയിച്ച ഭ്യോംകേഷ് ഭാഷിയും ദുരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് രാമായണം ദുരദര്‍ശന്‍ പുനസംപ്രേക്ഷണം ആരംഭിച്ചത്.

ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്നായിരുന്നു പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അറിയച്ചത്. രാവിലെ 9 മുതല്‍ 10 വരെ ഒരു എപ്പിസോഡും രാത്രി 9 മുതല്‍ 10 വരെ അടുത്ത എപ്പിസോഡും സംപ്രേഷണം ചെയ്യും.

രാമാനന്ദ് സാഗര്‍ ആയിരുന്നു സീരിയല്‍ സംവിധാനം ചെയ്തത്. ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം.55 രാജ്യങ്ങളില്‍ ടെലികാസ്റ്റ് ചെയ്തതിലൂടെ, 650 ദശലക്ഷത്തോളം പേര്‍ വീക്ഷിച്ച ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ച പരമ്പര കൂടിയായിരുന്നു രാമായണം.

ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ രാഷ്ട്രീയമായി ഉപയോഗിച്ച് പരമ്പര കൂടിയായിരുന്നു രാമായണം.

DoolNews Video

We use cookies to give you the best possible experience. Learn more