2024 വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ മുംബൈ ദല്‍ഹിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
മത്സരത്തിന് മുന്നോടിയായുള്ള ടൂര്‍ണമെന്റിന്റെ ഉദ്ഘാടനചടങ്ങുകളാണ് ഏറെ ശ്രദ്ധേയമായത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സാന്നിധ്യം വുമണ്‍സ് പ്രീമിയര്‍ ലീഗിന് മികച്ച തുടക്കമാണ് നല്‍കിയത്.
ഉദ്ഘാടന സമയത്ത് എന്തുകൊണ്ടാണ് താനൊരു വുമണ്‍സ് ക്രിക്കറ്റ് ടീം വാങ്ങാത്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമ നടനും കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് ഉടമയുമായ ഷാരൂഖ് ഖാന്‍.
‘എന്തുകൊണ്ടാണ് വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഒരു ടീം വാങ്ങാത്തത് എന്ന് പലരും എന്നോട് ചോദിക്കുന്നു. എന്നാല്‍ ഈ ലീഗില്‍ എനിക്കൊരു ടീം ഉണ്ടെങ്കില്‍ ഞാന്‍ 22 താരങ്ങളെയും ഒരുപോലെ സ്‌നേഹിക്കേണ്ടി വരും.
ഇപ്പോള്‍ എല്ലാ ടീമുകളിലുമായി 150 താരങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഈ ലീഗിലെ എല്ലാ ആളുകളെയും ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. ഒരു മാസത്തോളം ഈ ലീഗ് മികച്ച അനുഭവമാവും ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കുക,’ ഷാരൂഖ് ഖാന്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ജയന്റ്സ്, യു.പി വാരിയേഴ്സ് എന്നീ ടീമുകളാണ് കിരീടപോരാട്ടത്തിനായി ഏറ്റുമുട്ടുന്നത്.
Content Highlight: Shah Rukh Khan reveals why he didnt buy a women’s cricket team