ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുംബൈ: മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെയെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കോര്‍ഡേലിയ ക്രൂയിസ് കപ്പലില്‍ നിന്നും മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം ഷാരൂഖ് ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തന്റെ ഡിസൈനര്‍ സ്റ്റുഡിയോയിലേക്ക് തിരികെയെത്തിയിരുന്നു.
ഒരു കാര്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഷാരൂഖ് ഖാന്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഗൗരി ഖാനും അവരുടെ കമ്പനിയായ ഗൗരി ഖാന്‍ ഡിസൈന്‍സ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ആര്യന്റെ അറസ്റ്റിന് ശേഷം ഷാരൂഖിന്റെ കുടുംബം സോഷ്യല്‍ മീഡിയയിലും മറ്റ് പൊതുചടങ്ങുകളിലും സജീവമായിരുന്നില്ല. ആഴ്ചയിലൊരിക്കല്‍ മുംബൈ എന്‍.സി.ബി ഓഫീസില്‍ ഹാജരാകണമെന്നതുള്‍പ്പെടെയുള്ള ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന ആര്യന്റെ ആവശ്യങ്ങള്‍
കഴിഞ്ഞയാഴ്ച മുംബൈ ഹൈക്കോടതി അംഗീകരിച്ചിരുന്നു.
ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആറ്റ്‌ലിയുടെ പേരിടാത്ത ചിത്രത്തിലും ഷാരൂഖ് അഭിനയിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: shah-rukh-khan-resumes-work-makes-first-public-appearance-after-son-aryan-khan-bail-see-photo