മുംബൈ: മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെയെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്. കോര്‍ഡേലിയ ക്രൂയിസ് കപ്പലില്‍ നിന്നും മുംബൈ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ മയക്കുമരുന്ന് കേസില്‍ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം ഷാരൂഖ് ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തന്റെ ഡിസൈനര്‍ സ്റ്റുഡിയോയിലേക്ക് തിരികെയെത്തിയിരുന്നു.
ഒരു കാര്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഷാരൂഖ് ഖാന് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഗൗരി ഖാനും അവരുടെ കമ്പനിയായ ഗൗരി ഖാന് ഡിസൈന്‍സ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.