| Wednesday, 26th April 2017, 2:50 pm

'എന്റെ ചങ്കും പറിച്ച് കൊടുക്കും'; ധോണിക്ക് വേണ്ടി തന്റെ പൈജാമ വരെ താന്‍ വില്‍ക്കുമെന്ന് ഷാരൂഖ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പുണെ സൂപ്പര്‍ജയന്റ്സ് താരവുമായ എം.എസ് ധോണിയെ തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ലഭിക്കാന്‍ തന്റെ പൈജാമ വരെ വില്‍ക്കുമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഐ.പി.എല്ലില്‍ ധോണിയും പൂണെ ടീമുടമകളും നല്ല ബന്ധമല്ലെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് താരത്തിന് വേണ്ടി രംഗത്തിറങ്ങുമെന്ന ഷാരൂഖിന്റെ പ്രസ്താവന.


Also read വോട്ടിങ് മെഷീനിലെ ക്രമക്കേട്: ആംആദ്മിയുടെ പരാതി ഉയരുന്നത് തോല്‍വിയ്ക്ക് ശേഷമല്ല; പല തവണ ആവര്‍ത്തിച്ച കാര്യങ്ങള്‍  


ഐ.പി.എല്ലില്‍ ആദ്യ എട്ടു സീസണുകളിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങിയ താരം ടീം ടൂര്‍ണ്ണമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെയാണ് പൂണെയില്‍ എത്തുന്നത്. 2010ലും 2011ലും ഐ.പി.എല്‍ ചാമ്പ്യന്മാരായ ടീമിന്റെ നായകനുമായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ എം.എസ് ധോണി.

എട്ടാം സീസണോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെയും ടൂര്‍ണ്ണമെന്റില്‍ നിന്ന് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നത്. തുടര്‍ന്ന് റൈസിങ് പൂണെ ജയന്റ്സിലെത്തിയ ധോണി കഴിഞ്ഞ സീസണില്‍ ടീമിനെ നയിക്കുകയും ചെയ്തു. എന്നാല്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇത്തവണ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ധോണിയെ നായകസ്ഥാനത്ത് നിന്ന് ടീം പുറത്താക്കുകയും ചെയ്തിരുന്നു. ഈ പശ്ചത്തലത്തിലാണ് ധോണിയെ അടുത്ത വര്‍ഷം നടക്കുന്ന ഐ.പി.എല്‍ ലേലത്തില്‍ പിടിച്ചെടുക്കുമോ എന്ന ചോദ്യം ഷാരൂഖിന് മുന്നില്‍ എത്തിയത്.

“ധോണി ലേലത്തിനു തയ്യാറാവുമെങ്കില്‍ ധോണിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കും”എന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി.

We use cookies to give you the best possible experience. Learn more