ന്യു ഡല്‍ഹി: ചാരിറ്റി പ്രവര്‍ത്തകള്‍ക്ക് പേര് കേട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ഗൗതം ഗംഭീര്‍. ഇപ്പോള്‍ വീണ്ടും ചാരിറ്റി പ്രവര്‍ത്തനങ്ങലുടെ പേരില്‍ ശ്രദ്ധിക്കപ്പെടുകയാണ് താരം. ഗംഭീറിന്റെ പുതിയ പദ്ധതിയായ “ആരും വിശപ്പോടെ ഉറങ്ങരുത്” എന്ന പദ്ധതിയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ട്വീറ്റോട് കൂടി ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഷാരുഖിന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലിരിക്കെ ഗംഭീര്‍ തുടങ്ങി വച്ചതാണ ്ഡല്‍ഹിയിലെ വീടും ഭക്ഷണവുമില്ലാത്തവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഈ പദ്ധതി. വേള്‍ഡ് കപ്പ് ജയിച്ചു ഐ.പി.എല്‍ ജയിച്ചു എതിരാളികളെ തോല്‍പ്പിച്ചു.ഇപ്പോള്‍ വിശപ്പിനെ തോല്‍പ്പിച്ച് ഹൃദയങ്ങളെ ജയിക്കാനുള്ള സമയമാണ് എന്ന കാപ്ഷനോട് കൂടിയൊരു പോസ്റ്ററും , ഹൃദയത്തില്‍ അനുകമ്പയും കയ്യില്‍ പ്ലേറ്റും ചുണ്ടില്‍ പ്രാര്‍ത്ഥനയും എന്ന കാപ്ഷനില്‍ ഭക്ഷണം കൊടുക്കുന്ന ഒരു ചിത്രവുമാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.
എന്നെയും കൂടി അറിയിക്കൂ ക്യാപ്റ്റന്‍ നിങ്ങളുടെ ഈ പദ്ധതിയെ പറ്റി എന്നാണ് ഷാരുഖ് ട്വീറ്റ് ചെയ്തത്. ഒപ്പം തന്റെ എല്ലാ പിന്തുണയും ഷാരുഖ് അറിയിച്ചു. ഭക്ഷണം വാങ്ങാന്‍ നില്‍ക്കുന്ന ആളുകളുടെ നീണ്ടനിരയുടെ വീഡിയോയും ഗംഭീര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടിണ്ട്.
ഷാരൂഖ് ഖാന് ഗംഭീര്‍ മറുപടിയും നല്‍കി. തന്റെ ഫൗണ്ടേഷന്റെ എല്ലാ പരിപാടിയക്കും ഒപ്പം നില്‍ക്കുന്നയാളാണ് കിംഗ് ഖാനെന്നും സനേഹത്തിന് നന്ദിയെന്നും പറഞ്ഞ ഗംഭീര്‍ താങ്കളില്‍ നിന്നും ഒരുപാട് പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.