Entertainment news
'ഷാരൂഖ് സ്വന്തം സഹോദരന്‍'; പത്താനിലെ ഭീമന്‍ പ്രതിഫലം വേണ്ടെന്ന് സല്‍മാന്‍; ഭായ് എന്നും ഭായ് ആണെന്ന് ഷാരൂഖിന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 18, 11:31 am
Sunday, 18th April 2021, 5:01 pm

മുംബൈ: ബോളിവുഡിലെ താര രാജാക്കന്മാര്‍ ആരാണെന്ന ചോദ്യത്തിന് ഖാന്‍ ത്രയം എന്ന ഉത്തരമേ ഉള്ളു. ഇതില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള സൗഹൃദം ഏറെ പ്രശസ്തമാണ്.

ഇരുവരും തങ്ങളുടെ സിനിമകളിലും ചാനല്‍ പരിപാടികളിലും പരസ്പ്പരം പങ്കെടുക്കുകയും തങ്ങളുടെ സൗഹൃദം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വിവരമാണ് ബോളിവുഡില്‍ നിറയുന്നത്.

ഷാരൂഖിന്റെ പുതിയ ചിത്രമായ പത്താനില്‍ അഭിനയിക്കുന്നതിന് ഭീമമായ പ്രതിഫലം വാഗ്ദാനം ലഭിച്ചെങ്കിലും തനിക്ക് പ്രതിഫലം വേണ്ടെന്നും കാരണം ഷാരൂഖ് തന്റെ സ്വന്തം സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യും’ എന്നും സല്‍മാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കൂടാതെ, തനിക്ക് നല്‍കേണ്ട തുക രണ്ടായി പിരിച്ച് പത്താന്റെയും തന്റെ സിനിമയായ ടൈഗറിന്റെയും ബജറ്റിനൊപ്പം ചേര്‍ക്കാനും താരം പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ബോാളിവുഡ് ലൈഫ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇക്കാര്യം ഷാരൂഖിനോട് നിര്‍മ്മാതാവ് അറിയിച്ചപ്പോള്‍ ‘ഭായ് എന്നും ഭായ് തന്നെ’ എന്നായിരുന്നു മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറോഫും അഭിനയിച്ച് ‘വാര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്‍ ഒരുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: ‘Shah Rukh Khan  and Salman Khan Pathan movie