|

മാസങ്ങള്‍ക്ക് ശേഷം സ്റ്റൈലന്‍ ലുക്കില്‍ ഷാരൂഖ് ഖാന്‍; വൈറലായി ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏതാനും മാസങ്ങളായി ആരാധകരൊന്നാകെ ചോദിക്കുന്ന ചോദ്യമാണ് ഷാരൂഖിന്റെ പുതിയ ചിത്രമായ പത്താന്‍ എന്ന് വരും എന്ന്ത്. കഴിഞ്ഞ കുറച്ച് കാലമായി സിനിമയില്‍ നിന്ന് ഇടവേള എടുത്ത ഷാരുഖ് പുതിയ ചിത്രത്തിനെ കുറിച്ച് ഒരു അപ്പ്‌ഡേറ്റും നല്‍കിയിരുന്നില്ല.

ഇതിന് പുറമെ കഴിഞ്ഞ ജന്മദിനത്തിന്റെ അന്ന് ആരാധകരെ കാണുന്ന പതിവ് രീതിയും കൊവിഡ് മൂലം സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ പുതിയ ഒരു ചിത്രം ഷാരൂഖ് തന്റെ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

മുടി നീട്ടി, തൊപ്പിയും സണ്ഗ്ലാസും ധരിച്ച്, ഒരു ബില്യാര്ഡ്‌സ് ടേബിളിനരികിലാണ് ഷാരുഖ് നില്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.

നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. 2 മണിക്കൂറിനുള്ളില് 50,000ല് അധികം ലൈക്കുകളും 5,700ല് അധികം ഷെയറുകളും ചിത്രം സ്വന്തമാക്കി. പത്താന്‍ ആണ് ഷാരുഖിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരുഖിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. 2018ല്‍ പുറത്തെത്തിയ ‘സീറോ’യ്ക്കുശേഷം ഷാരൂഖ് പുതിയ ചിത്രത്തില്‍ അഭിനയിച്ചിരുന്നില്ല.

പുറത്തുവിട്ട ഷാരൂഖിന്റെ ചിത്രം പത്താനിലെ ഗെറ്റപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shah Rukh Khan in stylish look months later; Image goes viral

Latest Stories

Video Stories