മുംബൈ: തന്റെ വീട്ടില്‍ മതം ഒരു ചര്‍ച്ച വിഷയമാകാറില്ലെന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്‍. അപേക്ഷ ഫോറത്തില്‍ കുട്ടിയുടെ മതം രേഖപ്പെടുത്തേണ്ട കോളത്തില്‍ ഇന്ത്യന്‍ എന്നാണ് അടയാളപ്പെടുത്താറുള്ളതെന്നും താരം പറഞ്ഞു. ഡാന്‍സ് പ്ലസ് 5 എന്ന പരിപാടിയുടെ സെറ്റില്‍ വെച്ചായിരുന്നു ഷാരുഖ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.
‘ ഞങ്ങള്‍ ഹിന്ദു-മുസ്‌ലീം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. എന്റെ ഭാര്യ ഒരു ഹിന്ദുവാണ്. ഞാനൊരു മുസ്‌ലീമും. ഞങ്ങളുടെ കുട്ടികള്‍ ഹിന്ദുസ്ഥാന്‍ എന്നാണ് പറയാറ്. അവര്‍ സ്‌ക്കൂളില്‍ പോകുമ്പോള്‍ അവര്‍ക്ക് മതം രേഖപ്പെടുത്തേണ്ടതായി വരും. ഒരു ദിവസം മകള്‍ എന്റെ അടുത്ത് വന്ന് എന്റെ മതം എന്താണെന്ന് ചോദിച്ചു. ഞാന്‍ അവള്‍ തന്ന ഫോമില്‍ എഴുതിയത് നമ്മള്‍ ഇന്ത്യക്കാരാണ്. നമുക്ക് മതമില്ല എന്നായിരുന്നു.’ ഷാറൂഖ് ഖാന്‍ പറഞ്ഞു.
My wife is Hindu, I am a Muslim and my kids are Hindustan. My daughter was asked the religion in school form, I told her we are Indians 🇮🇳 ❤️ – The pride of India Shah Rukh Khan. #RepublicDayIndia #RepublicDay2020 pic.twitter.com/Qk95xxLT3j
— Neel Joshi (@neeljoshiii) January 25, 2020
തന്റെ വീട്ടില്‍ മതമില്ലെന്നും എല്ലാ ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും അതിലെല്ലാം പങ്കെടുക്കാറുണ്ടെന്നും ഷാറൂഖ് ഖാന്‍ കൂട്ടി ചേര്‍ത്തു.
നേരത്തെ തന്റെ മക്കള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തിലല്ല പേരുകള്‍ ഇട്ടതെന്ന് ഷാറൂഖ് ഖാന്‍ പറഞ്ഞിരുന്നു. ആര്യന്‍, സുഹാന എന്നിങ്ങനെയാണ് അവരുടെ പേരുകള്‍ എന്നും ഷാറൂഖ് ഖാന്‍ പറഞ്ഞിരുന്നു. അഞ്ച് നേരം പ്രാര്‍ത്ഥിക്കുക എന്നതല്ല തന്റെ മതവിശ്വാസം പക്ഷെ ഞാനൊരു ഇസ്ലാമിക് ആണെന്നും ഷാരുഖ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ