| Friday, 8th March 2013, 5:12 pm

ടാറ്റാ ടീയുടെ 'വുമണ്‍സ് ഫസ്റ്റ്' പരസ്യ ക്യാമ്പയിനില്‍ ഷാറൂഖ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാറൂഖ് ഖാന്‍ ടാറ്റ ടീ യുടെ  “വുമണ്‍ ഫസ്റ്റ് “ക്യാമ്പയിന്‍ പ്രൊമോട്ടറായി ഷാറൂഖ് ഖാന്‍ . സമൂഹത്തില്‍ സ്ത്രീകളോടുള്ള മനോഭാവം മാറ്റിയെടുക്കുവാന്‍ ഉദ്ദേശിച്ചാണ് ടാറ്റാ ടീ പരസ്യക്യാമ്പയിന്‍ നടത്തുന്നത്.[]

സിനിമ നിര്‍മാതാവ് ആര്‍. ബല്‍ക്കിയാണ് ഈ പരസ്യം ചിത്രീകരിക്കുന്നത്. ലോക വനിതാദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ വ്യത്യസ്ത പരസ്യത്തെ കുറിച്ച് ടാറ്റാ ടീ വ്യക്തമാക്കിയത്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരികയാണെന്നും ഈ ക്യാമ്പയിന്‍ കുടുംബങ്ങളില്‍ സ്ത്രീകളെ കുറിച്ചുള്ള മനോഭാവം മാറ്റുന്നതിന് ദൂരവ്യാപകമായി ഉപയോഗപ്പെടുമെന്നും  ഈ ബ്രാന്‍ഡ് അഭിപ്രായപ്പെടുന്നു.

അതു മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുമ്പ് അഴിമതിക്കെതിരായി ടാറ്റാ ടീ ജാഗോ രെ എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more