| Wednesday, 17th February 2016, 11:00 am

28 വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിരുദസര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തി; എ.ബി.വി.പി തടയാനെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹന്‍സ്‌രാജ് കോളേജില്‍ നിന്നും പാസായതിന് 28 വര്‍ഷത്തിന് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി. ചൊവ്വാഴ്ച്ച കോളേജിലെത്തിയാണ് ഷാറൂഖ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്.

“1988ന് ശേഷം കോളേജിലേക്കുള്ള ഈ തിരിച്ചുവരവ് തനിക്ക് ഏറെ പ്രത്യേകതയുള്ള നിമിഷമാണെന്ന് ഷാരൂഖ് പറഞ്ഞു. എന്റെ കുട്ടികള്‍ എന്റെയോപ്പമില്ലെന്നുള്ളതിലാണ് എനിക്ക് വിഷമം. എന്റെ കോളേജിലെ ഒരോ കോണുകളും അവരെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” ഷാരൂഖ് പറഞ്ഞു.

അതേസമയം ഷാരൂഖിനെ തടയാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഷാരൂഖിന്റെ കാര്‍ കോളേജിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ഷാരൂഖ് നടത്തിയ പരാമര്‍ശങ്ങളില്‍ ദേശവിരുദ്ധനെന്ന് വിളിച്ചുകൊണ്ടായിരുന്നു എ.ബി.വി.പിക്കാരുടെ പ്രതിഷേധം. ഷാരൂഖ് കോളേജില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

തന്റെ സിനിമയെ അനുകരിച്ച് സ്‌നാപ് ഡീല്‍ ഉദ്യോഗസ്ഥയെ തട്ടിക്കൊണ്ടുപോയ സംഭവം നിര്‍ഭാഗ്യകരമെന്ന് ഷാരൂഖ് ഖാന്‍

Latest Stories

We use cookies to give you the best possible experience. Learn more