ഇപ്പോള്‍ നടക്കുന്ന ഈ അസഹിഷ്ണുതാവാദം രാജ്യത്തിന് മോശം പേരാണ് സമ്മാനിക്കുന്നത്. അസഹിഷ്ണുതയുടെ പേര് പറഞ്ഞ് അവാര്‍ഡ് തിരിച്ചുനല്‍കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദേശദ്രോഹികളാണെന്നും സ്വാധി പ്രാചി പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന തരത്തിലുള്ള ഷാരൂഖിന്റേയും ആമിറിന്റേയും അസം ഖാന്റേയും പ്രസ്താവനകള്‍ ഇന്ത്യയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്.
ഹിന്ദുക്കള്‍ ഒരു കലാപവും എവിടെയും തുടങ്ങിവെച്ചിട്ടില്ലെന്ന് ദാദ്രി സംഭവത്തെ ഉദ്ധരിച്ച് സ്വാധി പ്രാചി പറഞ്ഞു. പശുക്കളെ കൊല്ലുന്നതും ബീഫ് കഴിക്കുന്നതും ഹിന്ദു സമുദായത്തിന് സഹിക്കില്ലെന്ന് പറഞ്ഞ് ചിലര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
ദാദ്രി കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടസം നില്‍ക്കുന്നതെന്നും സ്വാധി ചോദിച്ചു. കേസ് സി.ബി.ഐ അന്വേഷിക്കുന്നതിലൂടെ സത്യം പുറത്തുവരും. അത് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്ത് തന്നെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും സ്വാധി പ്രാചി പറഞ്ഞു.
ഹജ്ജ് സബ്‌സിഡി ഫണ്ട് മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ സ്‌കോളര്‍ഷിപ്പ് ആയി വിതരണം ചെയ്യണമെന്ന എ.ഐ.എം.ഐ.എം മേധാവിഅസദുദ്ദീന്‍ ഉവൈസിയുടെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ എല്ലാവിധ പിന്തുണയും അതിന് ഉണ്ടാകുമെന്നായിരുന്നു സ്വാധിയുടെ മറുപടി. മുസ്ലീം വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നുവരുകയും അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും വേണമെന്നും സ്വാധി പ്രാചി അഭിപ്രായപ്പെട്ടു.