Advertisement
Kerala News
'വര്‍ഗീയ രാഘവനാ'ണ് എല്‍.ഡി.എഫിന്റെ ജാഥ നയിക്കുന്നതെന്ന് ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 13, 03:19 am
Saturday, 13th February 2021, 8:49 am

കണ്ണൂര്‍: എല്‍.ഡി.എഫിന്റെ ജാഥ നയിക്കുന്നതു വിജയരാഘവനല്ല, വര്‍ഗീയ രാഘവനാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.

വികസനമുന്നേറ്റ ജാഥയുടെ പേര് വര്‍ഗീയ മുന്നേറ്റ ജാഥയെന്നു മാറ്റണമെന്നും ഷാഫി പറഞ്ഞു.
സി.പി.ഐ.എം വര്‍ഗീയത പറഞ്ഞുതുടങ്ങിയതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ശമ്പളം കേന്ദ്രനേതൃത്വം പകുതിയായി വെട്ടിക്കുറച്ചെന്നും ഇപ്പോള്‍ നോക്കുകൂലി മാത്രമാണു സുരേന്ദ്രന്‍ വാങ്ങുന്നതെന്നും ഷാഫി പരിഹസിച്ചു.

ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ളത് ഇപ്പോള്‍ അന്തര്‍ധാരയല്ലെന്നും പരസ്യമായ ബന്ധമാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
കണ്ണൂര്‍ മട്ടന്നൂരില്‍ ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Shafi Parmbil against vijayaraghavan