കോഴിക്കോട്: പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുട വില വിലവര്‍ധനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സൈക്കിള്‍ യാത്രയിലെ രസകരമായ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യങ്ങളില്‍ വൈറലാകുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പിലിന് പറ്റിയ ഒരു അമളിയാണ് വിഡിയോ ഇത്ര ചര്‍ച്ചയാക്കിയത്.
സൈക്കിള്‍ യാത്രക്കിടെ ‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ എന്ന് ഷാഫി പറയുന്നതാണ് വീഡിയോയിലുള്ളത്. അപ്പോള്‍ ആരാണ് ഈ ഐഡിയ സജസ്റ്റ് ചെയ്തത് എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ തന്നെയെന്ന് ഷാഫി ആംഗ്യം കാണിക്കുന്നുമുണ്ട്.
ഇതുപറയുന്ന സമയത്ത് ലൈവ് പോകുന്നുണ്ട് എന്ന് ഒരു പ്രവര്‍ത്തകന്‍ ഷാഫിയെ ഓര്‍മ്മിപ്പിക്കുകയും ഉടനടി ലൈവ് ഡിലീറ്റ് ചെയ്യാന്‍ ഷാഫി പറയുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോയാണ് ഈ മണിക്കൂറുകളില്‍ വലിയ ട്രോളുകളായി പ്രചരിക്കുന്നത്. സി.പി.ഐ.എം. സൈബര്‍ അണികളാണ് ഈ വീഡിയോ കൂടുതലായും പ്രചരിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലാ അതിര്‍ത്തിയായ കായംകുളം മുക്കടയില്‍ നിന്ന് തിരുവനന്തപുരം രാജ്ഭവന്‍ വരെയാണു ഇന്ധന വില വര്‍ധനക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സൈക്കിള്‍ യാത്ര.
ഷാഫി പറമ്പില്‍ എം.എല്‍.എ. നയിച്ച സൈക്കിള്‍ യാത്ര യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ആയിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്. യാത്രയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്‍ അടക്കമുള്ള ഭാരവാഹികളും നൂറോളം പ്രവര്‍ത്തകരും പങ്കാളികളായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Shafi Parambil’s mistake in cycling against fuel price hike, video