| Monday, 23rd July 2018, 10:53 am

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ ക്രമക്കേട്; ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയെ നീക്കിയതായി റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുമ്പ് ഷാഫിയെ നീക്കിയെങ്കിലും പാര്‍ട്ടി നേതൃത്വം ഇത് രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതില്‍ ഷാഫി നടത്തിയ ഇടപെടലുകളാണ് ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.


ALSO READ; കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് പറഞ്ഞ് പീഡനം; പ്രതിയായ വൈദികന്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍: വിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം


യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയെന്ന സ്ഥാനത്തിരുന്ന ഷാഫിക്ക് യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക ഘടകത്തിന്റെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഷാഫി പണം വാങ്ങി ദുര്‍ബലരായ നേതാക്കള്‍ക്ക് സീറ്റ് നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക നേതൃത്വം എ.ഐ.സി.സിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഷാഫിയെ നീക്കിയത്

എന്നാല്‍ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് അദ്ദേഹം സ്വമേധയാ രാജി സമര്‍പ്പിക്കുകയായിരുന്നു എന്നാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

We use cookies to give you the best possible experience. Learn more