വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ക്യാപ്പിറ്റല്‍സിനായി 37 പന്തില്‍ 71 റണ്‍സ് നേടിയ ഷഫാലി വര്‍മയുടെ കരുത്തിലാണ് ദല്‍ഹി ജയിച്ചു കയറിയത്. ഏഴ് ഫോറുകളും അഞ്ച് സിക്‌സുകളും ആണ് ഷഫാലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 191.89 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഷഫാലി നേടിയത്.
വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനായി ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം തവണയും ഇടം നേടാനാണ് ഷഫാലിക്ക് സാധിച്ചത്. 28 പന്തില്‍ നിന്നുമാണ് ദല്‍ഹി താരം അര്‍ധസെഞ്ച്വറി നേടിയത്. ദല്‍ഹിക്കായി ഇതിനുമുമ്പ് 19 പന്തില്‍ നിന്നും 30 പന്തില്‍ നിന്നും ഷഫാലി അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടിയത്. ദല്‍ഹി ബൗളിങ്ങില്‍ മിന്നു മണി, മാരിസാനെ കാപ്പ്, ശിഖ പാണ്ടെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഗുജറാത്തിനെ തകര്‍ക്കുകയായിരുന്നു.