Sports News
ലോകകപ്പില്‍ വട്ടപ്പൂജ്യം, പക്ഷെ ശ്രീലങ്കയില്‍ ഇവന്‍ ഇടിമിന്നല്‍; തകര്‍പ്പന്‍ നേട്ടത്തില്‍ പാകിസ്ഥാന്റെ സ്പിന്‍ മാന്ത്രികന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 23, 03:00 am
Tuesday, 23rd July 2024, 8:30 am

ജൂണ്‍ 21ന് നടന്ന എല്‍.പി.എല്‍ (ലങ്ക പ്രീമിയര്‍ ലീഗ്) ഫൈനലില്‍ ജാഫ്‌ന കിങ്‌സ് ഒമ്പത് വിക്കറ്റിനാണ് ഗല്ലെ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടോസ് നേടിയ ജാഫന കിങ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് ടൈറ്റന്‍സ് നേടിയത്.

മറുപടി ബാറ്റി ഇറങ്ങിയ ജാഫ്‌ന 26 പന്ത് അവശേഷിക്കെ ഒമ്പത് വിക്കറ്റിന് വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. ജാഫ്‌നയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് കുശാല്‍ മെന്‍ഡിസും റിലീ റൂസോയുമാണ്. റൂസോ 53 പന്തില്‍ ഏഴ് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 106 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മെന്‍ഡിസ് 40 പന്തില്‍ 72 റണ്‍സ് നേടി കൂട്ടുനിന്നു.

എന്നാല്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിക്കറ്റ് വേട്ടയില്‍ ഒന്നാമനായത് കൊളംബോ സ്‌ട്രൈക്കേഴ്‌സിന്റ പാക് സ്റ്റാര്‍ സ്പിന്നര്‍ ഷദാബ് ഖാനാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിന് നല്‍കുന്ന റെഡ് ക്യാപ്പ് ബഹുമതിയാണ് താരം നേടിയത്. ടൂര്‍ണമെന്റില്‍ 17 വിക്കറ്റുകളാണ് ഷദാബ് വീഴ്ത്തിയത്. 12.17 ആവറേജും 6.46 എക്കണോമിയുമായിരുന്നു താരത്തിന്. എല്‍.പി.എല്ലില്‍ 2024ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, ടീം, വിക്കറ്റ്, ആവറേജ്, എക്കോണമി

ഷദാബ് ഖാന്‍ – കൊളംബോ സ്‌ട്രൈക്കേഴ്‌സ് – 17 – 12 – 6.46

മതീശ പതിരാന – കൊളംബോ സ്‌ട്രൈക്കേഴ്‌സ് – 15 – 17.60 – 8.33

വനിന്ദു ഹസരങ്ക – കാന്‍ഡി ഫാല്‍ക്കണ്‍സ് – 15 – 21.26 – 8.62

ഇസുരു ഉദാന – ഗല്ലെ ടൈറ്റന്‍സ് – 14 – 26.78 – 10.41

ബിനുര ഫെര്‍ണാണ്ടോ – കൊളംബോ സ്‌ട്രൈക്കേഴ്‌സ് – 13 – 16 – 6.18

ശ്രീലങ്കയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഷദാബ് 2024 ടി-20 ലോകകപ്പില്‍ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ലോകകപ്പിലെ ഏഴ് മത്സരങ്ങലില്‍ ഒരു വിക്കറ്റുപോലും നേടാന്‍ സാധിച്ചില്ലായിരുന്നു. ഗ്രൂപ്പ് സ്‌റ്റേജില്‍ തന്നെ പാകിസ്ഥാന്‍ പുറത്താകുകയും ചെയ്തു. ലോകകപ്പില്‍ ജൂണ്‍ ഒമ്പതിന് ഇന്ത്യയുമായുള്ള മത്സരത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.

 

Content Highlight: Shadab Khan In Record Achievement In LPL 2024