| Saturday, 14th October 2023, 11:04 am

ഷാബു കിളിത്തട്ടില്‍ എഴുതിയ നോവല്‍ 'രണ്ട് നീലമത്സ്യങ്ങള്‍' പ്രകാശനം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷാബു കിളിത്തട്ടില്‍ എഴുതിയ നോവല്‍ ‘രണ്ട് നീലമത്സ്യങ്ങള്‍’ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സാഹിത്യനിരൂപകന്‍ പി.കെ. രാജശേഖരന്‍ ഗോപിനാഥ് മുതുകാടിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

മലയാള നോവലിന്റെ വസന്തകാലമാണ് ഇപ്പോഴെന്ന് പി.കെ. രാജശേഖരന്‍ പറഞ്ഞു. 1995 മുതല്‍ 2009 വരെ മലയാള നോവല്‍ ശാഖയില്‍ വരള്‍ച്ചയായിരുന്നു. 2010 നു ശേഷം പുതിയ എഴുത്തുകാരുടെ നോവലുകള്‍ ജനപ്രിയമായി. ലോകമെമ്പാടും ഭിന്നശേഷി മേഖലയില്‍ സമൂലമായ മാറ്റമുണ്ടാവുന്ന കാലമാണിത്, രണ്ട് നീല നീലമത്സ്യങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് ഗോപിനാഥ് മുതുകാടും പറഞ്ഞു.

നമ്പി നാരായണന്‍ മുഖ്യാതിഥിയായിരുന്നു. തന്റെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ നോവലില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പി.കെ. അനില്‍കുമാര്‍ പുസ്തകം പരിചയെപ്പെടുത്തി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് അസോസിയേറ്റ് എഡിറ്റര്‍ അനില്‍ .എസ്, മാതൃഭൂമി റീജിയണല്‍ മാനേജര്‍ മുരളി. ആര്‍, മാതൃഭൂമി ബുക്ക്‌സ് ഡെപ്യൂട്ടി മാനേജര്‍ പ്രവീണ്‍.വി.ജെ. എന്നിവര്‍ പ്രസംഗിച്ചു. ഷാബു കിളിത്തട്ടില്‍ മറുപടി പ്രസംഗം നടത്തി.

Content Highlight: Shabu Kalithattil’s released the novel

Latest Stories

We use cookies to give you the best possible experience. Learn more