തിരുവനന്തപുരം: ഷാബു കിളിത്തട്ടില്‍ എഴുതിയ നോവല്‍ ‘രണ്ട് നീലമത്സ്യങ്ങള്‍’ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സാഹിത്യനിരൂപകന്‍ പി.കെ. രാജശേഖരന്‍ ഗോപിനാഥ് മുതുകാടിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
മലയാള നോവലിന്റെ വസന്തകാലമാണ് ഇപ്പോഴെന്ന് പി.കെ. രാജശേഖരന്‍ പറഞ്ഞു. 1995 മുതല്‍ 2009 വരെ മലയാള നോവല്‍ ശാഖയില്‍ വരള്‍ച്ചയായിരുന്നു. 2010 നു ശേഷം പുതിയ എഴുത്തുകാരുടെ നോവലുകള്‍ ജനപ്രിയമായി. ലോകമെമ്പാടും ഭിന്നശേഷി മേഖലയില്‍ സമൂലമായ മാറ്റമുണ്ടാവുന്ന കാലമാണിത്, രണ്ട് നീല നീലമത്സ്യങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് ഗോപിനാഥ് മുതുകാടും പറഞ്ഞു.