ശബരിമല യുവതി പ്രവേശന വിധിയില്‍ പ്രതിഷേധിച്ചെന്നും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെന്നുമുള്ള പരാതിയില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th February 2019, 7:58 pm
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനം സാധ്യമാക്കികൊണ്ടുള്ള യുവതി പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. പത്തനംതിട്ട വള്ളിക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക പി കെ ഗായത്രി ദേവിയെയാണ് പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഉത്തരവ്. വള്ളിക്കോട് സ്വദേശിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ജനുവരി മൂന്നിന് വള്ളിക്കോട് ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ അധ്യാപികയായ ഗായത്രീദേവി പങ്കെടുത്തിരുന്നു.
പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുകയും ഗവണ്‍മെന്റ് ജീവനക്കാരിയായ അധ്യപിക സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും കാണിച്ചുകൊണ്ട് നല്‍കിയ പരാതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.