പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കും. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവ-മീനമാസ പൂജകള്‍ക്കായാണ് ഇന്ന് നട തുറക്കുന്നത്. ശബരിമലയിലും പരിസരത്തും ഇതുവരെയും സമാധാന അന്തരീക്ഷമായതുകൊണ്ട് തന്നെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് പറഞ്ഞു.
അവിടെ വിന്യസിച്ചിരിക്കുന്ന പോലീസുകാരുടെ എണ്ണത്തിലും കുറവുണ്ട്. മണ്ഡലമാസ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു. സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ട്. 300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക.
ALSO READ: സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിലേയ്ക്ക്
യുവതീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി ഇതുവരെയും വിധി പറഞ്ഞിട്ടില്ല. അതിനാല്‍ യുവതികളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. എന്നാല്‍ സ്ത്രീകള്‍ എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിലവിലെ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. നിലക്കല്‍ – പമ്പ സര്‍വ്വീസിനായി 60 ബസ്സുകള്‍ എത്തിക്കുമെന്ന് കെ.എസ്.ആര്‍.ടി അറിയിച്ചിട്ടുണ്ട്.