| Thursday, 21st September 2023, 11:15 pm

ഷൂട്ടിനിടയില്‍ മറാട്ടികള്‍ മമ്മൂക്കയെ കാണാന്‍ വരും; മമ്മൂക്ക അംബേദ്കര്‍ ചെയ്തത് കൊണ്ടാണ് അത്: ശബരീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയ ശബരീഷ്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് ഇന്ത്യയിലെ വ്യത്യസ്ത നഗരങ്ങളിലായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവമാണ് ശബരീഷ് പറയുന്നത്. മമ്മൂട്ടിയെ കാണാന്‍ കുറെ മറാട്ടികളും, മഹാരാഷ്ട്രയില്‍ നിന്നുള്ളവരും വരുമായിരുന്നുവെന്നും അംബേദ്കറിന്റെ വേഷം മമ്മൂക്ക ചെയ്തത് കൊണ്ടാണ് അതെന്നും ശബരീഷ് പറയുന്നു.

‘മറ്റൊരു സ്ഥലത്ത് മമ്മൂക്കക്ക് കിട്ടുന്ന സ്വീകരണം കാണുമ്പോഴാണ് ശരിക്കും അത്ഭുതപ്പെടുന്നത്. ഞങ്ങള്‍ സ്റ്റേ ചെയ്തിരുന്നത് മഹാരാഷ്ട്രയിലെ വായി എന്ന സ്ഥലത്ത് ആയിരുന്നു. അവിടെയുള്ള നിറയെ മറാട്ടികളും മഹാരാഷ്ട്രക്കാരും മമ്മൂക്കയെ കാണാന്‍ വരുമായിരുന്നു. മമ്മൂക്ക അംബേദ്കര്‍ ചെയ്തത് കൊണ്ടാണ്. അവര്‍ക്ക് ഭയങ്കരമായി റിലേറ്റ് ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണ് കാണാന്‍ വരുന്നത്. അവരൊക്കെ വലിയ ബഹുമാനത്തോടെയാണ് കാണാന്‍ വരുന്നത്,’ ശബരീഷ് പറയുന്നു.

മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ശബരീഷ് ഇക്കാര്യം പറഞ്ഞത്.

അതേസമയം മമ്മൂട്ടി കമ്പനിയാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിക്കുന്നത്. സമീപകാലത്തായി വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഗംഭീരകഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നന്‍പകല്‍ നേരത്തു മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വര്‍ഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേര്‍ന്നാണ്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുഹമ്മദ് സാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍, പ്രവീണ്‍ പ്രഭാകറാണ് എഡിറ്റര്‍.

കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlight: Shabareesh shares the experience of kannur squad movie shooting days

We use cookies to give you the best possible experience. Learn more