| Saturday, 18th November 2017, 12:42 pm

എന്താ നിങ്ങളുടെ നാവിറങ്ങിപ്പോയോ; 'പത്മാവതി'യ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതികരിക്കാത്ത സ്മൃതി ഇറാനിയെ വിമര്‍ശിച്ച് ശബാന ആസ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി സിനിമയ്‌ക്കെതിരായ രജപുത് കര്‍ണിസേനയുള്‍പ്പെടെയുള്ള സംഘടനകളുടെ ആക്രമണത്തില്‍ പ്രതികരിക്കാത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി.

ദീപികാ പദുക്കോണിന്റെ തലയറുക്കാനും സഞ്ജയ് ലീലാ ബന്‍സാലിയെ വധിക്കാനും ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടും വിഷയത്തില്‍ മൗനം പാലിക്കുന്ന സ്മൃതി ഇറാനിക്കെതിരെയായിരുന്നു ശബാന ആസ്മി രംഗത്തെത്തിയത്.


Also Read ‘ഒന്നുമറിയാതെ ഗ്യാലറിയെ അഭിവാദ്യം ചെയ്ത് സല്ലു’; പിന്നില്‍ നിന്നും സല്‍മാന് എട്ടിന്റെ പണി കൊടുത്ത് കത്രീന; ചിരിയടക്കാനാകാതെ കൊച്ചി, വീഡിയോ


സ്മൃതി ഇറാനി ഐ.എഫ്.എഫ്.കെയുടെ തിരക്കുകളിലാണ്. ഇന്ത്യന്‍ സിനിമയെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അതിന് സാധിക്കും എന്നുള്ളതുകൊണ്ടാണ് അത്. എന്നാല്‍ അതേസമയം തന്നെ പത്മാവതി വിവാദത്തില്‍ അവര്‍ മൗനം പാലിക്കുകയാണ്. -ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു.

ദീപികാ പദുക്കോണിനും പത്മാവതി സിനിമയ്ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിനിമാലോകം ഐ.എഫ്.എഫ്.ഐ ബഹിഷ്‌ക്കരിക്കണമെന്നും ശബാന ആസ്മി ആവശ്യപ്പെട്ടു.

1989 ല്‍ സഫ്ദര്‍ ഹഷ്മി കൊല്ലപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസും എച്ച്. കെ.എല്‍ ഭഗതും ഐ.എഫ്.എഫ്.ഐ ആഘോഷിച്ചതിന് തുല്യമാണ് ഇതെന്നും ശബാന ആസ്മി പറയുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തില്‍ അഭിനയിച്ച ദീപിക പദുക്കോണിന്റെ തലയറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് രജപുത് കര്‍ണിസേന രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ മൗനംപാലിക്കുകകായിരുന്നു സ്മൃതി ഇറാനി.

We use cookies to give you the best possible experience. Learn more