ചെന്നൈ: തമിഴില്‍ ആദ്യമായി സംഗീത സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സംഗീത സംവിധായകന് ഷാന്‍ റഹ്മാന് ആശംസകളുമായി വിനീത് ശ്രീനിവാസന്. തമിഴില്‍ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി കണ്ണകി എന്ന ചിത്രത്തിലൂടെയാണ് ഷാന്‍ എത്തുന്നത്.
കണ്ണകി ഷാന്‍ റഹ്മാന്റെ ,സംഗീത സംവിധായകനായുള്ള ആദ്യത്തെ സ്വതന്ത്ര തമിഴ് സിനിമയാണ്. ‘ബെസ്റ്റ് വിഷസ് അളിയാ.. കണ്ണകിയുടെ മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും’ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ ആശംസ.
ഷാന്‍ റഹ്മാന് സംഗീത സംവിധാനം ചെയ്ത പല ഗാനങ്ങളും ഭാഷാഭേദമന്യേ വൈറലായിരുന്നു. എന്റെ അമ്മേടെ ജിമിക്കി കമ്മല്‍, മാണിക്യമലരായ പൂവി തുടങ്ങിയ ഗാനങ്ങള്‍ക്ക് ഇപ്പോഴും മലയാളികള്‍ അല്ലാത്ത ആളുകള്‍ക്കിടയിലും ആരാധകര്‍ ഏറെയാണ്.
2009ല്‍ പുറത്തിറങ്ങിയ ഈ പട്ടണത്തില്‍ ഭൂതം എന്ന ചലച്ചിത്രമാണ് ഷാന്‍ റഹ്മാന് സംഗീത സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഇതിന് പുറമെ ദീപക് ദേവിന്റെ ‘ഉറുമി’ എന്ന ചിത്രത്തിലൂടെ ഗായകനായും അരങ്ങേറി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക