രാജ്യത്തു നിന്ന് അടച്ചു പുറത്താക്കുമ്പോള്‍ അടച്ച നികുതി തിരിച്ചു നല്‍കുമോ? പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാന്‍ റഹ്മാന്‍
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ഷാന്‍ റഹ്മാന്റെ പ്രതികരണം.
ഇവരെയൊക്കെ രാജ്യത്തു നിന്നും ഓടിക്കുമ്പോള്‍ ഇതുവരെ നല്‍കിയ നികുതി പണമൊക്കെ തിരിച്ചു നല്‍കുമോ എന്നായിരുന്നു ഷാന്‍ റഹ്മാന്‍ ചോദിച്ചത്. ഇന്‍കംടാക്‌സും ജി.എസ്.ടിയും വാങ്ങിയിട്ടും തിരിച്ചൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് ആ പണം നിങ്ങളുടെ അക്കൗണ്ടില്‍ തന്നെ കാണുമല്ലോ. ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക പോലെയാണോ നികുതി? അദ്ദേഹം ചോദിച്ചു.
രാജ്യത്തെ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നിങ്ങളുടെ നാടകം നന്നായി നടക്കുന്നുണ്ട്. ഇപ്പോഴാരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ആരും ജി.ഡി.പി തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ലെന്നും ഷാന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രതിഷേധം അലയടിക്കുകയാണ്. നിയമത്തെ എതിര്‍ത്ത് സിനിമാ രംഗത്തുള്ള നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അനശ്വര രാജന്‍, പാര്‍വ്വതി, അമലപോള്‍, തമിഴ് സിനിമാ താരം സിദ്ധാര്‍ത്ഥ്, കമല്‍ ഹാസന്‍, റിമ കല്ലിങ്കില്‍, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, മമ്മൂട്ടി തുടങ്ങി നിരവധി പേരാണ് പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.