| Sunday, 28th June 2020, 7:14 pm

കടുവാക്കുന്നേല്‍ കുറുവാച്ചന്റെ കൈയ്യില്‍ നിങ്ങള്‍ കണ്ടില്ലേ?; അതൊക്കെ ഓണ്‍ലൈനില്‍ കിട്ടും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ താരത്തിന്റെ അറുപതാം ജന്മദിനത്തിന്റെ അന്നായിരുന്നു പുറത്ത് വിട്ടത്. വ്യത്യസ്തമായ മാസ് ലുക്കിലായിരുന്നു പോസ്റ്ററില്‍ താരം പ്രത്യക്ഷപ്പെട്ടത്.

ലുക്ക് മാത്രമല്ല താരത്തിന്റെ കൈയ്ക്കുള്ളിലെ അമേരിക്കന്‍ സ്പിരിറ്റും കൈയ്യില്‍ കെട്ടിയ വാച്ചും സ്റ്റൈലന്‍ ബ്രേസ് ലെറ്റും കഴുത്തിലെ ചെയിനും ചര്‍ച്ചയായി. താരത്തിന്റെ താടിയും അക്കൂട്ടത്തിലുണ്ടായിരുന്നു.

സിഗററ്റ് ലൈറ്ററുള്ള വാച്ചില്‍ നിന്ന് കുറുവാച്ചന്‍ സിഗററ്റ് കത്തിക്കുന്നത് തന്നെ മാസ് ആയിരുന്നു. ഈ വാച്ചും ബ്രേസ് ലെറ്റും പോസ്റ്റര്‍ ഇറങ്ങിയത് തൊട്ടെ പലരും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് തുടങ്ങിയിരുന്നു.

1499രൂപയ്ക്കും 2499 രൂപയ്ക്കും സിഗരറ്റ് ലൈറ്ററുള്ള വാച്ച് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ലഭ്യമാണ്. ബ്രേസ് ലെറ്റും ലഭ്യമാണ്. പലരും ഇതിനകം തന്നെ സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more