|

സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്.എഫ്.ഐ ഏരിയാകമ്മിറ്റി അംഗം അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്.എഫ്.ഐ ഏരിയാകമ്മിറ്റി അംഗം അറസ്റ്റില്‍. വടകര കുട്ടോത്ത് സ്വദേശി അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.മെയ് 21ന് രാത്രിയാണ് ഷാജുവിന് വെട്ടേറ്റത്.

റോഡ് നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലേക്കും പിന്നീട് മര്‍ദ്ദനത്തിലേക്കും നയിച്ചത്. തര്‍ക്കത്തിനിടെ
അക്ഷയും സംഘവും പുത്തോത്ത് സ്വദേശി ഷാജുവിനെ വെട്ടുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

ഷാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിര്‍മ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സി.പി.ഐ.എം നേതാക്കളുമായി തര്‍ക്കമുണ്ടായിരുന്നു.

എന്നാല്‍ തനിക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാജു നേരത്തെ പറഞ്ഞിരുന്നു. മറ്റ് പ്രതികള്‍ക്കായുള്ള വടകര പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Latest Stories