Advertisement
Kerala News
അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയവര്‍ക്കുള്ള മറുപടി; മഹാരാജാസില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 11, 01:03 pm
Tuesday, 11th September 2018, 6:33 pm

കൊച്ചി: മഹാരാജാസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐയ്ക്ക്. മത്സരം നടന്ന പതിനാല് സീറ്റിലും എസ്.എഫ്.ഐ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു.

മതനിരപേക്ഷ മഹാരാജാസിനെ പടുത്തുയര്‍ത്താന്‍ ഓരോ വോട്ടും എസ്.എഫ്.ഐക്ക് എന്നായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം.

അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയവര്‍ക്ക് എതിരെയുള്ള മഹാരാജാസിന്റെ മതനിരപേക്ഷ നിലപാടാണ് ഈ വിജയമെന്നാണ് മഹാരാജാസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു.

ALSO READ: “കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കാന്‍ ശ്രമിക്കുന്നു”; എല്ലാത്തിനും പിന്നില്‍ ഗൂഢാലോചനയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

ജനറല്‍ സീറ്റുകളില്‍ എണ്ണൂറോളം വോട്ടിന്റെ ഭൂരിപക്ഷമാണ് എസ്.എഫ്.ഐയ്ക്ക് ലഭിച്ചത്.


ചെയര്‍മാനായി അരുണ്‍ ജഗദീശന്‍ തെരഞ്ഞടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍ ശില്‍പ്പ കെ.ബി, ജനറല്‍ സെക്രട്ടറി രെതു കൃഷ്ണന്‍, മാഗസിന്‍ എഡിറ്റര്‍ മുഹമ്മദ് യാസീന്‍ കെ.എം, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി അനന്ദു സി.എ, യു.യു.സിമാര്‍ ബോബിന്‍സ് ജോസഫ്, അതുല്‍ കൃഷ്ണ ടി.ബി, വനിതാ പ്രതിനിധികള്‍: എയ്ഞ്ചല്‍ ഏല്യാസ്, ജസീല കെ.എ എന്നിവരാണ് തെരഞ്ഞടുക്കപ്പെട്ടത്.

WATCH THIS VIDEO: