കൊച്ചി: സംസ്‌കൃത സര്‍വകലാശാല ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 8 കോളേജുകളില്‍ 8 ലും എസ്.എഫ്.ഐ വിജയം നേടി. കെ.എസ്.യു- എം.എസ്.എഫ്, എ.ബി.വി.പി സംഘടനകളെ പരാജയപ്പെടുത്തിയാണ് എസ്. എഫ്.ഐ വിജയം നേടിയത്.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പയ്യന്നുര്‍ പ്രാദേശിക കേന്ദ്രം, പന്മന സംസ്‌കൃത സെന്റര്‍, ഏറ്റുമാനൂര്‍ സംസ്‌കൃത സെന്റര്‍ എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം കാലടി മെയിന്‍ ക്യാമ്പസ്സില്‍ മുഴുവന്‍ സീറ്റുകളും എസ്.എഫ്.ഐ നേടി.
മലപ്പുറ, തിരൂര്‍ സംസ്‌കൃത സെന്ററില്‍ കെ.എസ്.യു- എം.എസ്.എഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്.എഫ്.ഐ വിജയം കരസ്ഥമാക്കിയത്. തിരുവനന്തപുരം സംസ്‌കൃത സെന്ററില്‍ എ.ബി.വി.പിയെ പരാജയപ്പെടുത്തിയണ് മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചത്.
കോഴിക്കോട് കൊയിലാണ്ടി സംസ്‌കൃത സെന്റര്‍ തുറവൂര്‍ സംസ്‌കൃത സെന്റര്‍ എന്നിവിടങ്ങളില്‍ മത്സരിച്ച മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. “മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു് എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.