| Tuesday, 8th November 2022, 11:32 pm

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ മുന്നേറ്റം, 174ല്‍ 131ലും വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളില്‍ 131 ഇടത്തും എസ്.എഫ്.ഐ വിജയിച്ചു.

തൃശൂര്‍ ജില്ലയില്‍ 27ല്‍ 25, പാലക്കാട് ജില്ലയില്‍ 33ല്‍ 30, കോഴിക്കോട് ജില്ലയില്‍ 55ല്‍ 45, മലപ്പുറം ജില്ലയില്‍ 49ല്‍ 24, വയനാട് ജില്ലയില്‍ 10ല്‍ ഏഴും കോളേജുകളില്‍ വിജയിച്ചതായി എസ്.എഫ്.ഐ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നഷ്ട്ടപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ്, സെന്റ് മേരീസ് കോളേജ് ബത്തേരി, കൊടുവള്ളി ഗവ. കോളേജ്, തൃത്താല ഗവ. കോളേജ്, ചെര്‍പ്പുളശ്ശേരി സി.സി.എസ്.ടി കോളേജ്, ഐലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ്, മങ്കട ഗവ. കോളേജ്, ഹിഗമിയ കോളേജ് വണ്ടൂര്‍ എന്നീ കോളേജ് യൂണിയനുകള്‍ തിരിച്ചു പിടിച്ചതായും എസ്.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ വിദ്യാര്‍ഥി പക്ഷത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും, വലത് രാഷ്ട്രീയ സംഘടനകളുടെ വ്യാജപ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാധ്യമ വിചാരണയ്ക്കും മേലെയാണ് വിദ്യാര്‍ഥികളുടെ വിധിയെഴുത്തെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഐ പ്രസ്താവനയുടെ പൂര്‍ണരൂപം:

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: 174 ല്‍ 131 എസ്.എഫ്.ഐ.
കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ചരിത്ര വിജയം. സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളില്‍ 131 ഇടത്തും എസ്.എഫ്.ഐ വിജയിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ 27 ല്‍ 25 ഉം, പാലക്കാട് 33 ല്‍ 30 ഉം, കോഴിക്കോട് 55 ല്‍ 45ഉം മലപ്പുറത്ത് 49ല്‍ 24 ഉം വയനാട് 10 ല്‍ 7 ഉം കോളേജുകളില്‍ എസ്.എഫ്.ഐ യൂണിയന്‍ നയിക്കും.

തൃശ്ശൂര്‍ ജില്ലയില്‍ ഗവ കൂട്ടനെല്ലൂര്‍ കോളേജ്,ശ്രീ കേരളവര്‍മ്മ കോളേജ്,സെന്റ്. അലോഷ്യസ് കോളേജ്,ഗവ ലോ കോളേജ് തൃശ്ശൂര്‍,സെന്റ്.തോമസ് തൃശ്ശൂര്‍, IHRD ചേലക്കര,ഗവ. ആര്‍ട്‌സ് ചേലക്കര,ലക്ഷ്മി നാരായണ കൊണ്ടാഴി,ശ്രീ വ്യാസ വടക്കാഞ്ചേരി,MOC അക്കികാവ്,ശ്രീകൃഷ്ണ ഗുരുവായൂര്‍,എം. ഡി പഴഞ്ഞി,മദര്‍ കോളേജ്,സെന്റ്. ജോസഫ് പാവറട്ടി,SN നാട്ടിക,SN ഗുരു നാട്ടിക,IHRD വല്ലപ്പാട്,IHRD കൊടുങ്ങല്ലൂര്‍,MES അസ്സ്മാബി കൊടുങ്ങല്ലൂര്‍,KKTM കൊടുങ്ങല്ലൂര്‍,ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട,തരണനെല്ലൂര്‍ കോളേജ്,ഗവ പനമ്പിള്ളി കോളേജ്,SN വഴുക്കുംപാറ,ഗവ ആര്‍ട്‌സ് കോളേജ് ഒല്ലൂര്‍ എന്നിവിടങ്ങളില്‍ യൂണിയന്‍ എസ്.എഫ്.ഐ വിജയിച്ചു.

പാലക്കാട് ജില്ലയില്‍ ഗവ:വിക്ടോറിയ കോളേജ് പാലക്കാട്, ഗവ:ചിറ്റൂര്‍ കോളേജ്,ഗവ:കോളേജ് കൊഴിഞ്ഞാമ്പാറ, NSS കോളേജ് നെന്മാറ, തൃത്താല ഗവ:കോളേജ്, NSS പറക്കുളം, ASPIRE കോളേജ് തൃത്താല, A.W.H കോളേജ് ആനക്കര, പട്ടാമ്പി ഗവ:കോളേജ്, LIMENT കോളേജ് പട്ടാമ്പി, NSS ഒറ്റപ്പാലം,പത്തിരിപ്പാല ഗവ:കോളേജ്, SN കോളേജ് ഷൊര്‍ണൂര്‍, IDEAL കോളേജ് ചെറുപ്പുളശ്ശേരി, V.T.B കോളേജ് ശ്രീകൃഷ്ണപുരം, സീടക് കോളേജ്, രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജ് അട്ടപ്പാടി, I H R D കോളേജ് അട്ടപ്പാടി,ചെബൈ സംഗീത കോളേജ് പാലക്കാട്,I H R D അയിലൂര്‍, നേതാജി കോളേജ് നെന്മാറ,തുഞ്ചത്തെഴുത്തച്ഛന്‍ കോളേജ് എലവഞ്ചേരി, V R K E ലോ കോളേജ് എലവഞ്ചേരി,ഗവ:കോളേജ് തോലന്നൂര്‍, I H R D കോട്ടായി, SN കോളേജ് ആലത്തൂര്‍, SNGC ആലത്തൂര്‍,IHRD വടക്കഞ്ചേരി, ലയണ്‍സ് കോളേജ് മുടപ്പല്ലൂര്‍ എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ മികച്ച ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ ഗുരുവായൂരപ്പന്‍ കോളേജ്, മീഞ്ചന്ത ആര്‍ട്‌സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, IHRD കിളിയനാട്, ഹോളി ക്രോസ്സ് കോളേജ്, കുന്ദമംഗലം ഗവ കോളേജ്, SNES കോളേജ്, മലബാര്‍ TMS കോളേജ്, കോടഞ്ചേരി ഗവ കോളേജ്, IHRD മുക്കം, കൊടുവള്ളി ഗവ കോളേജ്, IHRD കോളേജ് താമരശ്ശേരി, ബാലുശ്ശേരി ഗവ കോളേജ്, ഗോകുലം കോളേജ്, M dit college, Bed college പറമ്പിന്റെ മുകളില്‍, SNDP കോളേജ്, ഗുരുദേവ കോളേജ്, മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, SN കോളേജ് വടകര, B ed കോളേജ് വടകര, യൂണിവേഴ്‌സിറ്റി സബ് സെന്റര്‍ വടകര, co oparative കോളേജ് വടകര, CSI മൂക്കളി, മേഴ്സി B. Ed കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, നാദാപുരം ഗവ കോളേജ്, IHRD കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, Ckg കോളേജ് പേരാമ്പ്ര, യൂണിവേഴ്‌സിറ്റി സബ് സെന്റര്‍ ചാലിക്കര, ചക്കിട്ടപറ B ed college, മദര്‍ തരേസ Bed കോളേജ്, SN കോളേജ്, SN സെല്‍ഫ് കോളേജ്, മലബാര്‍ കോളേജ് പയ്യോളി, AWH കല്ലായി, പി കെ B. Ed കോളേജ്, പൂനത്ത് B. Ed കോളേജ് എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

വയനാട് ജില്ലയില്‍ സെന്റ് മേരിസ് കോളേജ്,അല്‍ഫോന്‍സാ കോളേജ്,പഴശ്ശിരാജാ കോളേജ്,SN കോളേജ് ,ജയശ്രീ കോളേജ്,NMSM ഗവണ്മെന്റ് കോളേജ്,ഓറിയെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ യൂണിയന്‍ വിജയിച്ചു.

മലപ്പുറത്ത് മഞ്ചേരി പ്രിസ്റ്റ്യന്‍ വാലി,വളാഞ്ചേരി കെഎംസിടി ലോ കോളേജ്,പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്റ് കോളേജ്,മങ്കട ഗവണ്മെന്റ് കോളേജ്,എസ് വി പി കെ പാലേമാട്,തവനൂര്‍ ഗവണ്മെന്റ് കോളേജ്,മുതുവലൂര്‍ ഐഎച്ച്ആര്‍ഡി,വണ്ടൂര്‍ ഹിക്കമിയ,വാഴക്കാട് ഐഎച്ച്ആര്‍ഡി,വളാഞ്ചേരി പ്രവാസി,വട്ടംകുളം ഐഎച്ച്ആര്‍ഡി,താനൂര്‍ ഗവണ്മെന്റ് കോളേജ്,മലപ്പുറം ഗവണ്മെന്റ് വനിതാ കോളേജ്,മലപ്പുറം മ അദിന്‍,വളാഞ്ചേരി കെആര്‍എസ്എന്‍,മഞ്ചേരി എന്‍എസ്എസ്,പെരിന്തല്‍മണ്ണ എസ് എന്‍ ഡി പി,CUTEC കൂട്ടിലങ്ങാടി,കെ.എം.സി.ടി ആര്‍ട്‌സ്,SVPK ബി എഡ് പാലേമാട്, എംഇഎസ് പൊന്നാനി,യൂണിവേഴ്‌സറ്റി ക്യാമ്പസ്,മലബാര്‍ മാണൂര്‍,അസബാഹ് കോളേജ് വളയംകുളം എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ മികച്ച വിജയം കരസ്ഥമാക്കി.

മുന്‍ വര്‍ഷങ്ങളില്‍ നഷ്ട്ടപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ്, St മേരീസ് കോളേജ് ബത്തേരി, കൊടുവള്ളി gov കോളേജ്, തൃത്താല gov കോളേജ്, ചെര്‍പ്ലശേരി CCST കോളേജ്, ഐലൂര്‍ IHRD കോളേജ്, മങ്കട gov കോളേജ്, ഹിഗമിയ കോളേജ് വണ്ടൂര്‍ ഉള്‍പ്പടെ വിവിധ കോളേജ് യൂണിയനുകള്‍ മികച്ച ഭൂരിപക്ഷത്തില്‍ എസ്.എഫ്.ഐ തിരിച്ചു പിടിച്ചു.

മതവര്‍ഗ്ഗീയതയ്ക്ക് വേരുറപ്പുള്ള ഇടങ്ങളായി കലാലയങ്ങളെ മാറ്റാന്‍ ഇതര വലത് വിദ്യാര്‍ത്ഥി സംഘടനകള്‍ നിതാന്തം ശ്രമിക്കുമ്പോളാണ് സമഭാവനയുടെ രാഷ്ട്രീയം ഉയര്‍ത്തികൊണ്ട് കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ സമരപോരാട്ടങ്ങളുടെ മുഖമായ എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായത്.

വലത് രാഷ്ട്രീയ സംഘടനകള്‍ അഴിച്ചുവിടുന്ന വ്യാജപ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാധ്യമ വിചാരണയ്ക്കും മേലെ വിദ്യാര്‍ത്ഥികള്‍ വിധിയെഴുതിയതുമ്പോള്‍ അത് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകള്‍ക്കകത്ത് എസ്.എഫ്.ഐയുടെ മറ്റൊരു മാറ്റേറിയ വിജയ ഗാഥയായി മാറുകയാണ്.
എസ്.എഫ്.ഐക്ക് കരുത്തുറ്റ വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികള്‍ക്കും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച മുഴുവന്‍ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍.

Content Highlight: SFI Victory On Calicut University College Union Election

We use cookies to give you the best possible experience. Learn more