കേരള സര്‍വകലാശാലയില്‍ ചരിത്ര വിജയവുമായി എസ്.എഫ്.ഐ; 64 ല്‍ 61 ലും ജയം
Kerala
കേരള സര്‍വകലാശാലയില്‍ ചരിത്ര വിജയവുമായി എസ്.എഫ്.ഐ; 64 ല്‍ 61 ലും ജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2017, 8:12 pm

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളില്‍ 61 ലും വിജയിച്ചാണ് എസ്.എഫ്.ഐ കേരളസര്‍വകലാശാലയില്‍ ആധിപത്യം നേടിയത്.


Also Read: ഈദ് വിരുന്ന് നിര്‍ത്തലാക്കിയെങ്കിലും ദിപാവലി വിരുന്നിനൊരുങ്ങി ട്രംപ്


എ.ബി.വി.പിയുടെ കയ്യില്‍നിന്ന് ചരിത്രത്തിലാദ്യമായി പളളിപ്പുറം എന്‍.എസ്.എസ് കോളേജ് എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. കെ.എസ്.യു വിജയിച്ചിരുന്ന കാര്‍ത്തികപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ്, ഇക്ബാല്‍ കോളേജ്, കാവിയോട് ബി.എഡ് കോളേജ് എന്നിവയിലും എസ്.എഫ്.ഐ മികച്ച ജയമാണ് കരസ്ഥമാക്കിയത്.

16 കോളേജുകളില്‍ എതിരില്ലാതെയാണ് എസ്.എഫ്.ഐയുടെ വിജയം. “മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍ ” എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എസ്.എഫ്.ഐയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.


Dont Miss: ‘താനെന്തൊരു ദുരന്താടോ! ഈ സിനിമ കാണാന്‍ പോകുന്നവരൊക്കെ കോവാലന്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്നുവെന്നാണോ?’; ലാല്‍ ജോസിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ


എസ്.എഫ്.ഐക്ക് വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെയും സ്ഥാനാര്‍ത്ഥികളെയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.