| Sunday, 31st December 2023, 6:47 pm

പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്.എഫ്.ഐ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ 30 അടി ഉയരമുള്ള കോലമാണ് കത്തിച്ചത്.  ഗവര്‍ണക്കെതിരെയുള്ള സമരങ്ങളുടെ തുടര്‍ച്ചയായാണ് കോലം കത്തിക്കാന്‍ തീരുമാനിച്ചതെന്ന് എസ്.എഫ്.ഐ പറഞ്ഞു. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ല കമ്മറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ആര്‍.എസ്.എസ് ഏജന്റായ ചാന്‍സലറുടെ കോലം കത്തിക്കുന്നു എന്നാണ് എസ്.എഫ്.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.  എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന്‍ തുടങ്ങിയവര്‍ ഗവര്‍ണറുടെ കോലം കത്തിക്കല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുത്തു.

Content Highlight: SFI says Governor Arif Muhammad Khan’s effigy will be burnt at Payyambalam beach

We use cookies to give you the best possible experience. Learn more