മലപ്പുറം: അംഗീരമില്ലാത്ത കോഴ്സ് നടത്തിയതിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള മലപ്പുറത്തെ തിരൂര്‍ക്കാട് “ഹമദ് ഐ.ടി.ഐ”യിലേക്ക് എസ്.എഫ്.ഐ മാര്‍ച്. ഐ.ടി.ഐയില്‍ നടത്തിയിരുന്ന ഓട്ടോ മൊബൈല്‍ കോഴ്സിന് അംഗീകാരമില്ലായിരുന്നുവെന്നും മാനേജ്മെന്റ് തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും ആരോപിച്ചാണ് എസ്.എഫ്.ഐ മങ്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹമദ് ഐ.ടി.ഐയിലേക്ക് മാര്‍ച്ച നടത്തിയത്.
Also read ഇന്ത്യന്‍ സേനയെ അപമാനിച്ചു എന്ന വാര്‍ത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചാരണം: കോടിയേരി
കാരന്തൂര്‍ മര്‍കസില്‍ അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തിയതിനെതിരെ വിദ്യാര്‍ത്ഥികളുടെ സമരം ശക്തമാകുതിനിടെയാണ് ഹമദ് ഐ.ടി.ഐയിലേക്കും വിദ്യാര്‍ത്ഥി മാര്‍ച്ച് നടക്കുന്നത്. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, എസ്.ഐ.ഒ, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് മര്‍കസില്‍ സമരം നടക്കുന്നത്. ഇന്നലെ നടന്ന വിദ്യാര്‍ത്ഥി മാര്‍ച്ചിനിടെ സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജും നടന്നിരുന്നു.
കേരളത്തിലെ ഏഴു സ്ഥാപനങ്ങളില്‍ അംഗീകാരമില്ലാത്ത ഓട്ടോ മൊബൈല്‍ കോഴ്സുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന എസ്.എസ്.എം പോളി ടെക്നിക് തിരൂര്‍, മലബാര്‍ ഐ.ടി.ഐ ചേരൂര്‍ എന്നീ സ്ഥാപങ്ങളിലും ഈ കോഴ്സ് നടത്തിയിട്ടുണ്ട്.
Dont miss ദല്‍ഹിയില്‍ തന്നെ ബലാത്സംഗം ചെയ്തയാളെ യു.എസ് യുവതി ഫേസ്ബുക്കിലൂടെ കുടുങ്ങിയതിങ്ങനെ
ഹമദ് ഐ.ടി.ഐയിലേക്ക് നടന്നപ്രതിഷേധ മാര്‍ച്ച് എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യ്തു .ഓട്ടോ മൊബൈല്‍ പഠിച്ച 91 വിദ്യാര്‍ത്ഥികളുടെ ഭാവിയാണു ഇപ്പോള്‍ അനിശ്ചിത്വത്തിലായിരിക്കുന്നത്. സിവില്‍ പഠിച്ച കുറച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഇതേ അവസ്ഥായാണുളളത് അതിനാല്‍ തന്നെ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അംഗീകാരം നേടിയെടുക്കുന്നതിനാവശ്യമായ നടപടികള്‍ മനേജ്മന്റ് സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ മാര്‍ച്ചിലൂടെ ആവശ്യപ്പെട്ടു.
എസ്.എഫ്.ഐ മങ്കട ഏരിയാ പ്രസിഡന്റ് എ. ശിയാഫ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രടറി പി.സര്‍ബാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ശിവപ്രസാദ്.കെ നന്ദിയും പറഞ്ഞു