| Thursday, 9th February 2017, 10:40 am

രാജി എവിടെ ?; അക്കാദമിയില്‍ രാഷ്ടീയ ലക്ഷ്യത്തോടെ സമരം തുടര്‍ന്നവര്‍ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്ന് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രിന്‍സിപ്പല്‍ രാജിവെച്ചാലെ സമരം അവസാനിപ്പിക്കൂ എന്ന് പറഞ്ഞവര്‍ സമരം പിന്‍വലിച്ച സാഹചര്യത്തില്‍ ലക്ഷ്മി നായരുടെ രാജി എവിടെന്നു വ്യക്തമാക്കണം


തിരുവനന്തപുരം: ലോ അക്കാദമിയില്‍ രാഷ്ടീയ ലക്ഷ്യത്തോടെ സമരം തുടര്‍ന്നവര്‍ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്ന് എസ്.എഫ്.ഐ. വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടത് കൊണ്ടാണ് തങ്ങള്‍ ഇന്നലെ രണ്ടാമത്തെ ചര്‍ച്ചക്കെത്തിയതെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.


Also read ട്രംപിനെ അനുകുലിച്ച ഭര്‍ത്താവുമായുള്ള ബന്ധം 73 കാരി ഉപേക്ഷിച്ചു


സമരവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭിച്ച ഉറപ്പുകള്‍ക്കപ്പുറമൊന്നും ഇന്നലെ മറ്റ് സംഘടനകള്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും എസ്.എഫ്.ഐ പറഞ്ഞു. സമരം രാഷ്ട്രീയ ലക്ഷ്യത്തോടെ നീട്ടിക്കൊണ്ടുപോയവര്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും സംസ്ഥാന സെക്രട്ടറി എം. വിജിനും, പ്രസിഡന്റ് ജെയ്ക് സി തോമസും ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പല്‍ രാജിവെച്ചാലെ സമരം അവസാനിപ്പിക്കൂ എന്ന് പറഞ്ഞവര്‍ സമരം പിന്‍വലിച്ച സാഹചര്യത്തില്‍ ലക്ഷ്മി നായരുടെ രാജി എവിടെന്നു വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. സമരം അവസാനിപ്പിക്കാന്‍ തങ്ങളെടുത്ത തീരുമാനം തന്നെയായിരുന്നു ശരിയെന്നും അതില്‍ കൂടുതല്‍ ഉറപ്പുകള്‍ സമരം നീട്ടിക്കൊണ്ടുപോയ സംഘടനകള്‍ക്ക് ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

എസ്.എഫ്.ഐയുടെ നിലപാട് മറ്റ് സംഘടനകളും മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അംഗീകരിക്കുകയായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more