kannur violence
കണ്ണൂരില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 11, 02:11 am
Sunday, 11th March 2018, 7:41 am

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു. എന്‍.വി കിരണിനാണ് കുത്തേറ്റത്. കാലിനും നെഞ്ചിനുമാണ് പരിക്കേറ്റത്.

തൃച്ചബരം അമ്പലത്തിലെ ഉത്സവത്തിനിടെ ഇന്നു പുലര്‍ച്ചെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ ബി.ജെപിയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

 


Also Read: ശുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണം; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യമോ ?


തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വച്ചാണ് കിരണിനു കുത്തേറ്റത്. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്. എസ്.എഫ്.ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 അംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.