കാസര്‍കോട്: എസ്.എഫ്.ഐ നേതാവിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന കബഡി മത്സരത്തിന് ഒന്നാം സമ്മാനം സ്പോണ്‍സര്‍ ചെയ്യുന്നത് സംഘപരിവാര്‍ ആഭിമുഖ്യമുള്ള നമോഫ്രണ്ട്സ് എന്ന ഗ്രൂപ്പ്. കാസര്‍കോട് ജില്ലയിലെ നുള്ളിപ്പാടി ചെന്നിക്കര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് നടത്തുന്ന കബഡി മത്സരത്തിലാണ് നമോ ഫ്രണ്ട്സ് മായിപ്പാടി് സമ്മാനം സ്പോണ്‍സര്‍ ചെയ്യുന്നത്.
കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ് അഫ്സലിന്റെ സ്മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.
Read Also : ഷമ്മി തിലകനോട് യേശുദാസിനെ വിമര്‍ശിക്കാന്‍ താനാരാണെന്ന് ചോദ്യം; പെരുന്തഛന്റെ മകനെന്ന് ഉത്തരം
സി.പി.ഐ.എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അനില്‍ ചെന്നിക്കരയാണ് ചെന്നിക്കര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പ്രസിഡന്റ്. കാസര്‍കോട് നഗരസഭയിലെ ഏക സി.പി.ഐ.എം അംഗമായ കെ. ദിനേഷ് ഈ ക്ലബ്ബിന്റെ രക്ഷാധികാരികളിലൊരാളാണ്.
ഇത്തരമൊരു ക്ലബ് നടത്തുന്ന മത്സരത്തിന് സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഗ്രൂപ്പ് സമ്മാനവിതരണം നടത്തുന്നത് വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതോടെ ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പുനപരിശോധിക്കുമെന്നാണ് ക്ലബ് പ്രസിഡന്റ് പറഞ്ഞത്. ഇടതുപക്ഷ നിലപാടുകല്‍ ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് ക്ലബ് മുന്നോട്ടുപോകുന്നതെന്നും ഇവര്‍ പറയുന്നു.