തിരുവനന്തപുരം: ഗവ. ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. റാഗിങ്ങുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് തിങ്കളാഴ്ച വരെ കോളേജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു.
സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ജിഷ്ണുവിന്റെ പല്ലുകള്‍ പൊട്ടിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹോക്കി സ്റ്റിക്കും വടികളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കാറിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ആക്രമണം നടത്തിയവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘം ലോ കോളേജില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ALSO WATCH