| Saturday, 27th July 2019, 7:41 am

കുസാറ്റില്‍ എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കുസാറ്റില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഹോസ്റ്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

ബി.ടെക് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പില്‍ കെ.എസ്.യു വിജയിച്ചിരുന്നു.

കെ.എസ്.യു പ്രവര്‍ത്തകരായ ഉനൈസ്, അന്‍സാര്‍, ജഗത്, സുമിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് അടുത്ത ബുധനാഴ്ച വരെ അടച്ചു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

We use cookies to give you the best possible experience. Learn more