Kerala News
തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 01, 01:10 pm
Monday, 1st July 2019, 6:40 pm

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഫ്രറ്റേണിറ്റിയുടെ സാഹോദര്യ ജാഥക്ക് നേരെയാണ് എസ്.എഫ്.ഐയുടെ ആക്രമണമുണ്ടായത്.

ലോ കോളേജിലേക്ക് ജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ജാഥക്ക് നേരെ കല്ലെറിയുകയും ചെയ്തു.

സംഘര്‍ഷം രൂക്ഷമായതോടെ എ.സി.പി ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇരു വിഭാഗം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.

സംഘര്‍ഷത്തില്‍ നിരവധി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ക്ക് തലയ്ക്കു പരിക്കുപറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്തെ മുഴുവന്‍ കാംപസുകളിലും കനത്ത സുരക്ഷയൊരുക്കി. അതേസമയം, സാഹോദര്യ ജാഥ തുടരുമെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികള്‍ അറിയിച്ചു.