Kerala News
എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു; സംസ്ഥാന സെക്രട്ടറി അര്‍ഷൊ പി.എം, പ്രസിഡന്റ് അനുശ്രീ കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 27, 10:51 am
Friday, 27th May 2022, 4:21 pm

മലപ്പുറം: എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അര്‍ഷൊ പി.എമ്മിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് അനുശ്രീയും തെരഞ്ഞെടുക്കപ്പെട്ടു.

എം.എല്‍.എ കെ.എം. സച്ചിന്‍ദേവും, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവുമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു പാലക്കാട് സ്വദേശിയായ ആര്‍ഷോ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കണ്ണൂര്‍ സ്വദേശിയായ കെ അനുശ്രീ.

പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് 34ാം എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്.

അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, ജോയിന്റ് സെക്രട്ടറിമാരായ ദീപ്സിത ജോയ്, ദിനിത് ദിന്‍ഡെ, സെക്രട്ടറിയറ്റ് അംഗം നിധീഷ് നാരായണന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 453 പ്രതിനിധികളും 72 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിന്റെ ഭാഗമായി.

സമ്മേളനം ഇന്ന് സമാപിക്കും.

Content Highlights: SFI elects state office bearers; State Secretary Arsho PM, President Anushree K