| Wednesday, 19th June 2019, 9:09 pm

'കോളേജിലെ ഏറ്റവും മികച്ച സൗകര്യമെന്നത് സ്വാതന്ത്ര്യമാകണം'- എസ്.എഫ്.ഐയോട് കലാലയ സ്വപ്‌നങ്ങള്‍ പങ്കുവെച്ച് വിദ്യാര്‍ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടേത് ഒരു പുത്തന്‍ സമീപനമാണ്. എങ്ങനെയാവണം തങ്ങളുടെ കലാലയം എന്ന് ആദ്യമായി കലാലയത്തിലേക്കു വരുന്ന വിദ്യാര്‍ഥികളെക്കൊണ്ട് പറയിക്കുകയാണ് ഇവിടെ എസ്.എഫ്.ഐ.

പുതിയ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്വീകരിച്ചത് ഒരു പെട്ടിയുമായായിരുന്നു. അതില്‍ തങ്ങളുടെ കലാലയം എങ്ങനെയായിരിക്കണം എന്നു വിദ്യാര്‍ഥികള്‍ക്കു കുറിച്ചിടാം. മികച്ച ആശയങ്ങള്‍ക്കു സമ്മാനവുമുണ്ട്. മുന്നൂറ്റമ്പതിലധികം വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കാളികളായെന്ന് എസ്.എഫ്.ഐ പറഞ്ഞു.

അതില്‍ ഒരു വിദ്യാര്‍ഥിയിട്ട കുറിപ്പാണ് ‘കോളേജിലെ ഏറ്റവും മികച്ച സൗകര്യം സ്വാതന്ത്ര്യമാകണം’ എന്ന്. ഈ കുറിപ്പ് ഇതോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ബി.സി.എ വിദ്യാര്‍ഥിയായ അനന്തു ആര്‍. ആണ് ഈ കുറിപ്പെഴുതിയത്.

വിദ്യാര്‍ഥിയുടെ ആശയങ്ങളെ വാനോളം ഉയര്‍ത്താന്‍ കെല്‍പ്പുള്ള വിദ്യാലയം എന്നാണ് കെമിസ്ട്രി വിഭാഗത്തിലെ സോണി മാത്യു കുറിച്ചത്.

വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ച കലാലയമാണ് ചങ്ങനാശ്ശേരി എസ്.ബി കോളേജിന്റേത്. ഗേറ്റിനു പുറത്താണ് ഇവിടെ സംഘടനാ സ്വാതന്ത്ര്യമുള്ളത്.

വിദ്യാര്‍ഥികള്‍ പങ്കുവെച്ച ചില കലാലയ സ്വപ്‌നങ്ങള്‍ ഇതാ:

We use cookies to give you the best possible experience. Learn more