ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച പൊലീസ് ക്രൂരതയ്‌ക്കെതിരെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. ഫേസ്ബുക്കിലൂടെയായിരുന്നു സാനുവിന്റെ പ്രതികരണം.
‘വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ദല്‍ഹി പൊലീസ് നടത്തിയ ക്രൂരമായ ആക്രമണത്തില്‍ അപലപിക്കുന്നു’. സാനു ഫേസ്ബുക്കില്‍ പ്രതികരിച്ചു.
ജെഎന്‍യുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസും കേന്ദ്ര സേനയും മര്‍ദ്ദിച്ചതില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.
സമരത്തില്‍ ഉപരാഷ്ട്ര പതി വെങ്കയ്യ നായഡുവിനെയും
എച്ച് ആര്‍ഡി മന്ത്രി രമേഷ് പൊക്രിയാലിനെയും വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു മന്ത്രിമാര്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വൈസ് ചാന്‍സലറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ വിദ്യാര്‍ത്ഥികളോട് വിസി ഉടന്‍ തന്നെ അവരെകാണുമെന്ന് രമേഷ് പൊക്രിയാല്‍ പറഞ്ഞിരുന്നു. എന്നാല്‍ വിസി വിദ്യാര്‍ത്ഥികളെ കാണാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് സമരം ശക്തമായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു പോയ വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിക്കുകയായിരുന്നു.
ഫീസ് വര്‍ദ്ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ്, തുടങ്ങിയ നയങ്ങള്‍ യൂണിവേഴ്സിറ്റിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.